കായികം

ആദ്യ ടെസ്റ്റില്‍ ഇന്ത്യ ലങ്കയെ പൊരിച്ചു; ജയം 304 റണ്‍സിന്

സമകാലിക മലയാളം ഡെസ്ക്

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 304 റണ്‍സിന്റെ ജയം. ഇന്ത്യന്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയ ലക്ഷ്യം മറികടക്കാന്‍ ശ്രീലങ്കയ്ക്കു സാധിച്ചില്ല. 550 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ലങ്ക 245 റണ്‍സെടുക്കുന്നതിനിടെ പുറത്തായി. 

അശ്വിന്‍, ജഡേജ എന്നിവര്‍ ഇന്ത്യയ്ക്കായി മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷാമി, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. സ്‌കോര്‍: ഇന്ത്യ: 600, 240/3 ഡിക്ലയേര്‍ഡ്, ശ്രീലങ്ക: 291, 245.

ആദ്യ ഇന്നിങ്‌സില്‍ ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, രഹാനെ, ഹര്‍ദിക്ക് പാണ്ഡ്യ എന്നിവരുടെ മികവില്‍ 600 റണ്‍സെടുത്ത ഇന്ത്യ ശ്രീലങ്കയെ 291 റണ്‍സിനു പിടിച്ചു കെട്ടി. ദിരുല്‍വാന്‍ പരേരയും ഏഞ്ചലോ മാത്യൂസും ഉപുള്‍ തരംഗയും പാരുതി നിന്നെങ്കിലും ഒന്നാം ഇന്നിങ്‌സില്‍ തന്നെ ഇന്ത്യ ആധിപത്യമുറപ്പിച്ചിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്കയെ ഫോളോ ഓണ്‍ ചെയ്യികാതെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും അഭിനവ് മുകുന്ദിന്റെയും മികവില്‍ സ്‌കോര്‍ബോര്‍ഡില്‍ 240 റണ്‍സ് കൂടി ചേര്‍ക്കാനായി. കോഹ്ലിയുടെ സെഞ്ച്വറിക്കു പിറകെ ഡിക്ലയര്‍ ചെയ്ത ഇന്ത്യയ്‌ക്കെതിരേ മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്കു  550 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ സാധിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു