കായികം

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ എണ്ണം പറഞ്ഞ് ജോസൂട്ടന്‍;  വാ പൊളിച്ച് അവതാരക(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹ്യൂമിനെ മഞ്ഞക്കുപ്പായത്തിലേക്ക് തിരികെ കൊണ്ടുവന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ആരാധകരെ ഞെട്ടിച്ചു കഴിഞ്ഞു. നാലാം സീസണില്‍ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ 99ാം നമ്പര്‍ ജേഴ്‌സിയില്‍ ജോസൂട്ടന്‍ ഉണ്ടാകണമെന്ന ആരാധകരുടെ ആവശ്യവും മുറവിളിയും മാനേജ്‌മെന്റ് കേള്‍ക്കുമോ എന്നാണ് മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് ഇനിയറിയേണ്ടത്. 

രണ്ടാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയത് മുതല്‍ ഹോസു കുര്യാസ് എന്ന ജോസൂട്ടനെ സ്‌നേഹിച്ച് കൊല്ലുകയാണ് ആരാധകര്‍. ഇരട്ടി സ്‌നേഹത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ എന്നും കൂടെ നിര്‍ത്തിയിരുന്നു സ്‌പെയിന്‍ വഴി കേരളത്തിലെത്തിയ ജോസൂട്ടന്‍. ഇപ്പോഴിതാ മഞ്ഞക്കടലായി ഗ്യാലറിയില്‍ നിറഞ്ഞിരുന്ന ആരാധകരെ കുറിച്ച് പറയുന്ന ജോസൂട്ടന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

ഒരു ഇംഗ്ലീഷ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകരോടുള്ള സ്‌നേഹം ജോസു പറയുന്നത്. ഇറ്റലി, പോളണ്ട്, ഫിന്‍ലാന്‍ഡ്, ഇന്ത്യ, അമേരിക്ക എന്നിവടങ്ങളിലെല്ലാം താന്‍ കളിച്ചിട്ടുണ്ട്. ഏറ്റവും അടുപ്പമേറിയത് എവിടെയെന്ന ചോദ്യത്തിന് ഇന്ത്യയെന്നാണ് ജോസൂട്ടന്‍ അവതാരകയ്ക്ക് മറുപടി നല്‍കുന്നത്. 

ഇന്ത്യയോട് ഒരു പ്രത്യേക അടുപ്പമാണ്. അവിടുത്തെ ആരാധകരെ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ഇന്ത്യ വിട്ടു പോരുന്നത് സങ്കടകരമായ കാര്യമായിരുന്നു. ജോസൂട്ടന്‍ ഇപ്പോള്‍ കളിക്കുന്ന യൂണൈറ്റഡ് സോക്കര്‍ ലീഗിലെ എഫ്‌സി സിന്‍സിനാറ്റിക്കായി 32000ത്തോളം കാണികള്‍ക്ക് മുന്‍പില്‍ കളിക്കുമ്പോള്‍ എങ്ങിനെ ഉണ്ടാകുമെന്നായിരുന്നു അവതാരകളുടെ അടുത്ത ചോദ്യം. മഞ്ഞക്കടലായി ഇരമ്പുന്ന 85000ത്താളം കാണികള്‍ക്ക് മുന്‍പില്‍ കളിക്കുന്നത് വെച്ച് നോക്കുമ്പോള്‍ ഇതൊന്നും ഒന്നുമല്ലെന്നായിരുന്നു ജോസൂട്ടന്റെ മറുപടി. 

85000 എന്ന് കേട്ടതോടെ ഞെട്ടിയ അവതാരക കാഴ്ചക്കാരുടെ എണ്ണം വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍