കായികം

ഇന്ത്യയുടെ കളി കാണാനിരിക്കുന്നതേയൊള്ളൂ, കിര്‍ഗിസ്ഥാനുമായി കാണാം; കോണ്‍സ്റ്റന്റെയ്ന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സൗഹൃദ മത്സരത്തില്‍ നേപ്പാളിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചെങ്കിലും ഏഷ്യ കപ്പ് യോഗ്യതയില്‍ കിര്‍ഗിസ്ഥാനെ നേരിടുമ്പോള്‍ ശക്തമായ തന്ത്രങ്ങളായിരിക്കും ഒരുക്കുകയെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ച് സ്റ്റീവന്‍ കോണ്‍സ്റ്റന്റെയ്ന്‍. 

അടുത്തയാഴ്ചയാണ് കിര്‍ഗിസ്ഥാനുമായുള്ള ഇന്ത്യയുടെ ഏഷ്യ കപ്പ് യോഗ്യതാ മത്സരം. തീര്‍ത്തും വിത്യസ്തമായ കളിയും അന്തരീക്ഷവുമായിരിക്കും ഇന്ത്യന്‍ ടീമില്‍ യോഗ്യതയ്ക്കുണ്ടാവുകയെന്ന് കോണ്‍സ്റ്റന്റെയ്ന്‍ നേപ്പാളുമായുള്ള മത്സരത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സന്ദേശ് ജിംഗന്‍, ജെജെ ലാല്‍പെഖുല എന്നിവരാണ് നേപ്പാളിനെതിരേ ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. കൡയില്‍ മേധാവിത്വം പുലര്‍ത്താന്‍ സാധിച്ചെങ്കിലും അവസരങ്ങള്‍ മുതലാക്കാന്‍ കഴിഞ്ഞില്ല. ഈ പാഠം ഉള്‍ക്കൊണ്ട് അടുത്ത കളിയില്‍ കൂടുതല്‍ മികവ് പുലര്‍ത്തും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ