കായികം

ചാംപ്യന്‍സ് ട്രോഫി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജയിക്കാന്‍ പാക്കിസ്ഥാന് 220 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ബര്‍മിംഗ്ഹാം:  ചാംപ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജയിക്കാന്‍ പാക്കിസ്ഥാന് വേണ്ടത് 220 റണ്‍സ്. എഡ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് പാക്കിസ്ഥാന്‍ ബൗളര്‍മാരുടെ വെല്ലുവിളി അതിജീവിക്കാന്‍ സാധിച്ചില്ല.

ഡേവിഡ് മില്ലറിന്റെ 75 റണ്‍സ് നേട്ടമാണ് കനത്ത തകര്‍ച്ചയില്‍ നിന്നും ദക്ഷിണാഫ്രിക്കയെ കരകയറ്റിയത്. ക്വിന്റണ്‍ ഡികോക്ക് 33 റണ്‍സെടുത്തപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് 50 ഓവറില്‍ ദക്ഷിണാഫ്രിക്ക നേടിയത്.

പാക്കിസ്ഥാന്‍ ബൗളിംഗ് നരയില്‍ ഹസന്‍ അലി മൂന്ന് വിക്കറ്റുകളും ജുനൈദ് ഖാന്‍, ഇമാദ് വാസിം എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് ഹഫീസ് ഒരു വിക്കറ്റും നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍