കായികം

ചാംപ്യന്‍സ് ട്രോഫി: ലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ്; ജയിച്ചാല്‍ സെമി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍:: ചാംപ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബിയില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ്. മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാനായാല്‍ സെമി ഉറപ്പിക്കാം. അതേസമയം, പുറത്താകാതിരിക്കാനാകും ശ്രീലങ്കയുടെ ശ്രമം. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ശ്രീലങ്കയ്ക്ക് രണ്ടാം മത്സരത്തിലും തോല്‍വിയാണ് ഫലമെങ്കില്‍ ചാംപ്യന്‍സ് ട്രോഫിയില്‍ നിന്നും പുറത്താകും. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചതാണ് സെമി സാധ്യത നല്‍കുന്നത്.

ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ബൗളിംഗിലും ബാറ്റിംഗിലും ഫോമായ ഇന്ത്യയ്ക്ക് മഴയെ മാത്രം പേടിച്ചാല്‍ മതി. ഏത് സമയവും മഴയ്ക്കുള്ള സാധ്യത ചാംപ്യന്‍സ് ട്രോഫിക്ക് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

രോഹിത് ശര്‍മയും ശിഖാര്‍ ധവാനുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്യുന്നത്. ഒന്‍പത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും പോകാതെ 46 റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം