കായികം

ചാംപ്യന്‍സ് ട്രോഫി: നോസ് നേടിയ ഇന്ത്യയ്ക്ക് ബോളിങ്; പാക്കിസ്ഥാന് ആറ് ഓവറില്‍ 36 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍:  ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ടോസ് നേടിയ ഇന്ത്യ ബോൡങ് തെരഞ്ഞെടുത്തു. അസ്ഹര്‍ അലിയും ഫഖര്‍ സമാനുമാണ് പാക്കിസ്ഥാനു വേണ്ടി ഓപ്പണ്‍ ചെയ്യുന്നത്. ആദ്യ ആറ് ഓവറില്‍ പാക്കിസ്ഥാന്‍ 36 റണ്‍സെടുത്തു.

ഓവലില്‍ കഴിഞ്ഞ ആറ് മത്സരങ്ങളിലെ ശരാശരി ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ 267 ആണെന്നിരിക്കെ  ശദ്ധയോടെ ബാറ്റ് ചെയ്യാനാകും പാക്കിസ്ഥാന്‍ ശ്രമിക്കുക. സ്‌ട്രോക്ക് പ്ലയേഴ്‌സ് ഇല്ലാത്ത ഒരു മധ്യനിര വച്ച് എങ്ങനെ പൊരുതാവുന്ന ടോട്ടല്‍ ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. 

മറുഭാഗത്ത് ബാറ്റിംഗിലും ബോളിങിലും മികച്ച നിര തന്നെയുള്ള ഇന്ത്യയ്ക്ക് പാക്കിസ്ഥാനെ കുറഞ്ഞ റണ്‍സിന് ചുരുട്ടിക്കെട്ടാനാകും ശ്രമിക്കുക. അതേസമയം, പാക്ക് ബോളിങ് നിര ശക്തമായതിനാല്‍ തന്നെ 260 റണ്‍സില്‍ കൂടുതല്‍ അവര്‍  സ്‌കോര്‍ ചെയ്താല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വിയര്‍ക്കേണ്ടി വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു