കായികം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ കുംബ്ലെ രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീക സ്ഥാനത്തു നിന്നും അനില്‍ കുംബ്ലെ രാജിവെച്ചു. ടീം അംഗങ്ങളുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് രാജിവെച്ചത്. ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായി രമ്യതയിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കുംബ്ലെയെ മാറ്റാന്‍ നീക്കം നടന്നിരുന്നു.

ചാംപ്യന്‍സ് ലീഗിന് ശേഷം വെസ്റ്റിന്റീസ് പര്യടനത്തിന് ഇംഗ്ലണ്ടില്‍ നിന്നും നേരെ യാത്ര തിരിച്ച ടീമിനൊപ്പം കുംബ്ലെ പോയിരുന്നില്ല. ചാംപ്യന്‍സ് ലീഗ് വരെയായിരുന്ന കുംബ്ലെയുടെ പരിശീലക കാലാവധി വെസ്റ്റന്റീസ് പര്യടനം വരെ ബിസിസഐ നീട്ടിയിരുന്നു. ഇതിനിടയിലാണ് കുംബ്ലെയുടെ നാടകീയ രാജി. 

ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റിക്ക് കുംബ്ലെ രാജിക്കത്ത് നല്‍കി. കുംബ്ലെയും ടീമംഗങ്ങളും തമ്മില്‍ പ്രശ്‌നമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, കുംബ്ലെയും കോഹ്ലിയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് രാജിയില്‍ കലാശിച്ചതെന്നും സൂചനയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?