കായികം

ഐസ്വാളിന് ചരിത്രനേട്ടം സമ്മാനിച്ച ഖാലിദ് ജമീല്‍ ഇനി ഈസ്റ്റ് ബംഗാളിനൊപ്പം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത:  ഫുട്‌ബോള്‍ ലോകത്തെ ട്രാന്‍സ്ഫര്‍ വിപണിയുടെ ചൂട് ഇന്ത്യയിലും. നോര്‍ത്ത് ഈസ്റ്റ് ക്ലബ്ബ് ഐസ്വാള്‍ എഫ്‌സിക്ക് കഴിഞ്ഞ സീസണില്‍ ഐലീഗ് കിരീടം നേടിക്കൊടുത്ത ഖാലിദ് ജമീലിനെ കൊല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍ പാളയത്തിലെത്തിച്ചു. 1.25 കോടി എന്ന റെക്കോഡ് തുകയ്ക്കാണ് ഈസ്റ്റ് ബംഗാള്‍ ജമീലിനെ സ്വന്തമാക്കിയത്‌.

ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇത്രെയും തുക ഒരു ഇന്ത്യന്‍ പരിശീലകന് ലഭിക്കുന്നത് ആദ്യമായാണ്. രണ്ടു വര്‍ഷത്തേക്കാണ് കരാറൊപ്പിട്ടിരിക്കുന്നത്. മുംബൈ എഫ്‌സി പരിശീലിപ്പിച്ചിരുന്ന ഖാലിദ് ജമീലിനെ ടീമിന്റെ പ്രകടനം പോരാ എന്നു പറഞ്ഞ മുംബൈ പുറത്താക്കിയിരുന്നു. പിന്നീട് ഐസ്വാള്‍ എഫ്‌സിയിലെത്തിയ അദ്ദേഹം ഒന്നുമല്ലാതിരുന്ന ടീമിനെ ഇന്ത്യന്‍ ലീഗ് ചാംപ്യന്‍മാരാക്കിയാണ് വാര്‍ത്തകളില്‍ ഇടം നേടിയത്.

മഹീന്ദ്ര യുണൈറ്റഡ്, എയര്‍ ഇന്ത്യ എഫ്‌സി എന്നിവയെയും ഖാലിദ് ജമീല്‍ പരിശീലിപ്പിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു