കായികം

ഒളിംപിക്‌സ് ചാമ്പ്യനെ വീഴ്ത്തി ശ്രീകാന്തിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം

സമകാലിക മലയാളം ഡെസ്ക്

ഒളിംപിക്‌സ് ചാമ്പ്യനെ വീഴ്ത്തി ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം. ഇന്തോനേഷ്യന്‍ ഓപ്പണ്‍ കിരീടം നേടിയതിന് പിന്നാലെയാണ് ശ്രീകാന്ത് രണ്ടാം കിരീടവും സ്വന്തമാക്കിയിരിക്കുന്നത്. 

നിലവിലെ ഒളിംപിക്‌സ് ചാമ്പ്യനായ ചെന്‍ ലോങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തറപറ്റിച്ചായിരുന്നു ശ്രീകാന്തിന്റെ ജയം (22-20, 21-16). കരിയറിലെ മികച്ച പ്രകടനമായിരുന്നു ലോക ആറാം നമ്പര്‍ താരത്തിനെതിരെ ശ്രീകാന്ത് പുറത്തെടുത്തത്. 

ഇതിന് മുന്‍പ് അഞ്ച് തവണയായിരുന്നു ശ്രീകാന്തും, ചെന്‍ ലോങ്ങും നേര്‍ക്കുനേര്‍ വന്നത്. അതില്‍ അഞ്ച് തവണയും ജയം ചെന്‍ ലോങ്ങിനൊപ്പമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍