കായികം

ഗര്‍ഭകാലം ആഘോഷമാക്കി, പൂര്‍ണ നഗ്നയായി സെറീന

സമകാലിക മലയാളം ഡെസ്ക്

കരുത്തിന്റെ സൗന്ദര്യം വിടര്‍ത്തിയായിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെറീനയുടെ കിരീട നേട്ടം. ഉള്ളിലൊരു ജീവന്റെ തുടിപ്പ് ഒളിപ്പിച്ചായിരുന്നു സെറീന തന്റെ 22ാം ഗ്രാന്‍സ്ലാം കീരിടം സ്വന്തമാക്കിയതെന്ന വാര്‍ത്ത തെല്ലൊന്നുമല്ല ഈ അമേരിക്കന്‍ ടെന്നീസ് താരത്തോടുള്ള ആരാധകരുടെ ഇഷ്ടം വര്‍ധിപ്പിച്ചത്. 

ഇപ്പോഴിതാ തന്റെ ഗര്‍ഭകാലവും ആഘോഷമാക്കുകയാണ് സെറീന. നഗ്നതയുടെ സൗന്ദര്യത്തിനൊപ്പം ഗര്‍ഭകാലത്തിന്റെ അഴകും കരുത്തും ഒരുമിപ്പിച്ച് വാനിറ്റി ഫെയറിന്റെ കവര്‍ ചിത്രമായെത്തി വിസ്മയിപ്പിക്കുകയാണ് സെറീന വില്യംസ്‌ വീണ്ടും. 

കാതിലൊരു കടുക്കനും, കുഞ്ഞുജീവന്‍ തുടിക്കുന്ന വയറിന് കീഴില്‍ ഒരു ചെയിനുമാണ് പൂര്‍ണ നഗ്നയായും, പൂര്‍ണ ഗര്‍ഭിണിയായും പ്രത്യക്ഷപ്പെട്ടിരിക്കുന്ന സെറീനയുടെ ശരീരത്തില്‍ തിളങ്ങുന്നത്. 

വാനിറ്റി ഫെയര്‍ ആരാധകരുമായി സെറീനയുടെ ഗര്‍ഭകാല നഗ്നചിത്രം പങ്കുവെച്ചതിന് പിന്നാലെ സെറീനയും മറ്റൊരു പോസിലുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നു. 
 

വാനിറ്റി ഫെയറിന്റെ കവര്‍ ചിത്രമായി നഗ്നയായ സെലിബ്രിറ്റിയുടെ ഗര്‍ഭകാല ചിത്രം വരുന്നത് ഇത് ആദ്യമായല്ല. 1991ല്‍ അമേരിക്കന്‍ താരം ഡെമി മൂറിയും വാനിറ്റി ഫെയറില്‍ നഗ്നതയുടെ സൗന്ദര്യവും വിടര്‍ന്ന് കവര്‍ ചിത്രത്തിനായി പോസ് ചെയ്തിരുന്നു. 

സെറീനയുടേത് ഇതിഹാസ ചിത്രമെന്നാണ് ആരാധകരുടെ പ്രതികരണം. ഞാന്‍ ദൈവത്തെ കണ്ടു, അവള്‍ കറുത്തതാണ് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയായ സില്‍വിയ ഒബെല്ല ട്വിറ്ററില്‍ കുറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം