കായികം

140 കിലോ ഗ്രാം ഭാരമുള്ള കലക്കന്‍ ഹീറോയിസം

സമകാലിക മലയാളം ഡെസ്ക്

വെസ്റ്റീന്‍ഡീസിന്റെ ബാറ്റിംഗ് കൊടുങ്കാറ്റുകള്‍ അവസാനിക്കുന്നില്ലെന്നാണ് റഖീന്‍ കോണ്‍വാള്‍ എന്ന 24 കാരനിലൂടെ പ്രകടമാകുന്നത്. 140 കിലോ ഗ്രാം ഭാരമുള്ള ഈ പയ്യന്റെ ബാറ്റിംഗ് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. 

വിന്‍ഡ്‌വാര്‍ഡിനെതിരേയുള്ള ട്വിന്റി20 മത്സരത്തിന് വെസ്റ്റന്‍ഡീസ് ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ കോണ്‍വാളിനും അവസരം നല്‍കി. നല്‍കിയ അവസരം മുതലാക്കാന്‍ കോണ്‍വാള്‍ ഒട്ടും അമാന്തം കാണിച്ചില്ല. 50 പന്തുകളില്‍ നിന്ന് 74 റണ്‍സെടുത്തു ടീമിനെ കൈപിടിച്ചു വിജയത്തിലേക്ക് നയിച്ചു.

ഇഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിലാണ് കോണ്‍വാളിനെ ലോകം കാണുന്നത്. അന്ന് അര്‍ധ സഞ്ച്വറിയടിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ ഈ പയ്യനെ റിച്ചാര്‍ഡ്‌സ് മുതല്‍ ഗെയിലും കഴിഞ്ഞ് നീളുന്ന പട്ടികയില്‍ ഇടം നേടിയാല്‍ ഒട്ടും അതിശയോക്തി വേണ്ട.

ഇതിന് മുമ്പ് ബെര്‍മുഡ ടീമിന്റെ ഡ്വാന്‍ ലെവര്‍ലോക്ക് ആയിരുന്നു ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ ശരീരത്തിന് ഉടമയായിരുന്നത്. എന്നാല്‍ ആ ക്ലബ്ബിലേക്ക് ഒരാള്‍ കൂടിയെത്തിയിരിക്കുന്നു. അവനാണ് നുമ്മ പറഞ്ഞ ഹീറോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ