കായികം

ഇന്ത്യന്‍ വെല്‍സ് മാസ്‌റ്റേഴ്‌സ് ടെന്നീസ്:  സാനിയ-സ്ട്രിക്കോവ സഖ്യം ക്വാര്‍ട്ടറില്‍; പെയ്‌സ്-ഡെല്‍പോര്‍ട്ടോ സഖ്യം പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കാലിഫോര്‍ണിയ: ഇന്ത്യന്‍ താരം സാനിയ മിര്‍സ ചെക്ക് റിപ്പബ്ലിക്കന്‍ താരം ബാര്‍ബറ സ്ട്രിക്കോവ സഖ്യം എടിപി ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്‌സ് മിക്‌സഡ് വുമണ്‍ വിഭാഗത്തില്‍ ക്വാര്‍ട്ടറില്‍ കടന്നു. ഇറ്റലിയുടെ സാറ എറാനി പോളണ്ടിന്റെ അലിക്യ റൊസോല്‍ക്ക എന്നിവരെ തോല്‍പ്പിച്ചാണ് അവസാന എട്ടില്‍ ഇടം നേടിയത്.

6-2, 5-3 എന്ന സ്‌കോറിനാണ് ഇന്തോ-ചെക്ക് സഖ്യത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. നാലാം സീഡിലുള്ള സഖ്യത്തിന്റെ കയ്യില്‍ തന്നെയായിരുന്ന കളിയുടെ മൊത്തം നിയന്ത്രണം. 
അതേസമയം, പുരുഷന്‍മാരുടെ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്‌സ് യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോര്‍ട്ടോ സഖ്യത്തിന് ആദ്യ കളിയില്‍ തന്നെ തോറ്റ് പുറത്തായി. 6-3, 6-4 എന്ന സ്‌കോറിനാണ് ഗില്ലസ് മുള്ളര്‍, സാം ക്വാറി സഖ്യത്തിന് മുന്നില്‍ തോല്‍വി വഴങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം