കായികം

ഐ ലീഗില്‍ പോരാട്ടം മുറുകുന്നു: ഈസ്റ്റ് ബംഗാള്‍ തോറ്റു; ഐസ്വാള്‍ ഒന്നാം സ്ഥാനത്ത് തന്നെ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐലീഗില്‍ പോരാട്ടം മുറുകുന്നു. ചെന്നൈയുമായി നടന്ന മത്സരത്തില്‍ 2-1 തോറ്റതോടെ ഈസ്റ്റ് ബംഗാളിന്റെ ഒന്നാം സ്ഥാനത്തേക്കുള്ള തിരിച്ചുവരവിന് തിരിച്ചടിയായി. കഴിഞ്ഞ ദിവസം മിനര്‍വ എഫ്‌സിയുമായി സമനിലയായെങ്കിലും ഐസ്വാള്‍ എഫ്‌സി തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 

ചെന്നൈ ജവര്‍ഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ചെന്നൈ സിറ്റിക്കെതിരേ നടന്ന മത്സരത്തില്‍ ട്രിനിഡാഡ് താരം 14ാം മിനുറ്റില്‍ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചെങ്കിലും 57ാം മിനുറ്റില്‍ എം കുമാറിന്റെയും 92ാം മിനുറ്റില്‍ കറുതടത്കുനിയുടെയും ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാള്‍ പരാജയം രുചിച്ചു.

14 കളികളില്‍ നിന്ന് 27 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഇത്രെയും കളികളില്‍ നിന്ന് 30 പോയിന്റുള്ള ഐസ്വാള്‍ എഫ്‌സിയാണ് മുന്നില്‍. ലീഗില്‍ എട്ടാം സ്ഥാനത്താണ് ചെന്നൈ സിറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ