കായികം

കൊച്ചി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും:  മുഖ്യമന്ത്രി പിണറായി വിജയന്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2017 ഫിഫ അണ്ടര്‍ 17 ലോകകപ്പിനുള്ള വേദികളിലൊന്നായ കൊച്ചി ജവഹര്‍ലാല്‍ നെഹ്രു  സ്റ്റേഡിയം ഫിഫ മാനദണ്ഡപ്രകാരം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സരം നടക്കുന്ന ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന്റെയും നാല് പരിശീലന ഗ്രൗണ്ടുകളുടെയും നവീകരണ പ്രവൃത്തികള്‍ നടന്നു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രൗണ്ടുകളുടെ നവീകരണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. 

ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് അതോറിറ്റിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണ ഏജന്‍സി. 2016 ല്‍ നെഹ്രു സ്റ്റേഡിയത്തിലെ  പ്രവൃത്തികള്‍ക്കായി  36.11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. 2016-17 ബജറ്റില്‍ 12.44 കോടി രൂപ സംസ്്ഥാന സര്‍ക്കാരും 12.44 കോടി രൂപ കേന്ദ്ര സര്‍ക്കാരും അനുവദിച്ചിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ട്, ഒന്നേ മുക്കാല്‍ കോടി ചെലവിലും മഹാരാജാസ് കോളേജ് രണ്ടരക്കോടി ചെലവിലും നവീകരിക്കും. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ലോക കപ്പ് നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണം ഏപ്രില്‍ മാസത്തില്‍ നടത്താനും തീരുമാനമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി