കായികം

പരിക്കില്‍ വലഞ്ഞ് ക്യാപ്റ്റന്‍, ടീം ഇന്ത്യ ആശങ്കയില്‍ 

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിവസം കളിയവസാനിച്ചത് ആസ്‌ട്രേലിയയുടെ സമ്പൂര്‍ണ്ണ ആധിപത്യത്തോടെയാണ്. ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്മിത്തിന്റെ പുറത്താകാതെയുള്ള 117 റണ്‍സാണ് ആസ്‌ട്രേലിയയെ മികച്ച സ്‌കോറിലേക്ക് നീങ്ങാന്‍ സഹായിച്ചത്. കളിയവസാനിക്കുമ്പോള്‍ ആസ്‌ട്രേലിയ നാലിന് 299 റണ്‍സെടുത്തിട്ടുണ്ട്. 

ഒന്നാം ദിവസം ഇന്ത്യന്‍ ക്യാപറ്റന്‍ വിരാട് കോഹ്ലിക്ക് നല്ല ദിവസം ആയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം പരിക്ക് പറ്റി കോഹ്ലിക്ക് പുറത്തിരിക്കേണ്ടി വന്നു. കളിയുടെ നാല്‍പ്പതാം ഓവറിലാണ് കോഹ്ലിക്കു വീണ് പരിക്ക് പറ്റിയത്. വലത് ഷോള്‍ഡറിനാണ് പരിക്ക് പറ്റിയത്. 

രവീന്ദ്ര ജഡേജ എറിഞ്ഞ പന്ത് പീറ്റര്‍ ഹാന്റ്‌സ്‌കോംപ് മിഡ് ഓഫിലൂടെ പായിച്ചത് ഡൈവ് ചെയ്ത് തടുക്കാന്‍ നോക്കിയപ്പോഴാണ് കോഹ്ലിക്കു പരിക്കേറ്റത്. 
വേദന സഹിക്കാന്‍ വയ്യാതായതോടെ കോഹ്ലി കളിക്കളം വിട്ടു.  അജിങ്ക്യ രഹാനെയാണ് പിന്നീട് ക്യാപ്റ്റന് പകരം ടീമിനെ നിയന്ത്രിച്ചത്. 

പിന്നീട് കോഹ്ലി ഡ്രെസിങ് റൂമില്‍ പരീശാലനം നടത്തിയിരുന്നു. പരിക്ക് ബാറ്റിങിനെ ബാധിക്കുമോ എന്നറിയാന്‍ ആയിരുന്നു പരിശീലനം. 
പരിക്ക് എത്രത്തോളമാണെന്നു അറിയില്ലെന്നും ഇന്നു രാത്രി കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട് എന്നും ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്