കായികം

കംബോഡിയക്കെതിരേ ഇന്ത്യ ജയിച്ചു; ഈ കളിയും കൊണ്ട് ഏഷ്യാ കപ്പ് പ്രതീക്ഷ വേണ്ടെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

പാനംപെന്‍: യുവനിരയ്ക്ക് മുന്‍ഗണ നല്‍കി ഇന്ത്യയ്‌ക്കെതിരേ സൗഹൃദ മത്സരത്തിനിറങ്ങിയ കംബോഡിയ ഇന്ത്യയെ വിറപ്പിച്ചു തോറ്റു. ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ കളിച്ച കളി ഇന്തയ്ക്ക് ഏഷ്യന്‍ കപ്പുപോയിട്ട് ഒരു കപ്പു പ്രതീക്ഷയും വേണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നത്.

മലയാളി താരങ്ങളായ അനസ് എടത്തൊടികയും സികെ വിനീതും ഇന്ത്യയ്ക്ക് വേണ്ടി ആദ്യ പതിനൊന്നില്‍ ഇറങ്ങിയത് മലയാളികള്‍ക്ക് ആവേശമായെങ്കിലും സ്റ്റീഫന്‍ കോണ്‍സ്‌റ്റെന്റൈന്‍ പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ടീം കംബോഡിയയ്ക്ക് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിച്ചു. ആര്‍ട്ടിഫിഷ്യല്‍ ടര്‍ഫില്‍ കളിപരിചയമില്ലാത്ത ഇന്ത്യന്‍ താരങ്ങളെ കംബോഡിയന്‍ യുവനിര കളിപഠിപ്പിച്ചാണ് കീഴടങ്ങിയത്. സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖുല, സന്ദേശ് ജിംഗന്‍ എന്നിവരാണ് ഇന്ത്യന്‍ ടീമിന് വേണ്ടി ലക്ഷ്യം കണ്ടത്. ചൊവ്വാഴ്ച മ്യാന്‍മറിനെതിരേ ഈ കളിയാണ് ഇന്ത്യ കാഴ്ചവെക്കുന്നതെങ്കില്‍ എണ്ണം പറഞ്ഞ ഗോളുകള്‍ക്ക് ഇന്ത്യ തോല്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി