കായികം

നാലാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു; 300 റണ്‍സ് പിന്തുടരുന്ന ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് 

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം ഓസ്‌ട്രേലിയയുടെ 300 റണ്‍സിനെ പിന്തുടരുന്ന ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ്. സ്റ്റമ്പെടുക്കുമ്പോള്‍ 10 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും 16 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. നതാന്‍ ലിയോണ്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി നാല് വിക്കറ്റുകള്‍ വീഴ്ത്തി. പാറ്റ് കുമ്മിന്‍സ്, ജോഷ് ഹാസില്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഇന്ത്യന്‍ നിരയില്‍ ചേതേശ്വര്‍ പൂജാര, കെഎല്‍ രാഹുല്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ലോകേഷ് രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, രവിചന്ദ്ര അശ്വിന്‍, കരുണ്‍ നായര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ആദ്യ ദിനം 300 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. കന്നി മത്സരത്തില്‍ തന്നെ നാല് വിക്കറ്റുകള്‍ വീഴ്ത്തി കുല്‍ദീപ് യാദവാണ് ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയെ തുരത്തിയത്. 24 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയും രവിചന്ദ്ര അശ്വിനുമാണ് ക്രീസില്‍.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്