കായികം

അശ്വിനും ഷമിയും തിരിച്ചെത്തി; ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. വിരാട് കോഹ് ലി നയിക്കുന്ന പതിനഞ്ച് അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പരിക്കിന്റെ പിടിയില്‍ കുരുങ്ങിയിരുന്ന രോഹിത് ശര്‍മയും, ആര്‍.അശ്വിനും, മുഹമ്മദ് ഷമിയും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. 2016 ഒക്‌ടോബറിന് ശേഷം രോഹിത് ഇന്ത്യക്കായി ഏകദിന മത്സരം കളിച്ചിട്ടില്ല. എന്നാല്‍ 2015ന് ശേഷമാണ് ഷമി ഏകദിന ടീമിലേക്ക് മടങ്ങിയെത്തുന്നത്. 

ഐസിസിയുടെ പുതിയ സാമ്പത്തിക നീക്കങ്ങളിലും നിയമങ്ങളിലും പ്രതിഷേധിച്ചായിരുന്നു ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കേണ്ടെന്ന് നിലവിലെ ചമ്പ്യന്‍മാരായ ഇന്ത്യ തീരുമാനിച്ചത്.

യുവരാജ് സിങും പതിനഞ്ചംഗ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.ഐപിഎല്ലിലെ മികച്ച പ്രകടനമാണ് മനീഷ് പാണ്ഡേയ്ക്ക് ടീമില്‍ ഇടം നേടിക്കൊടുത്തത്.
ഇംഗ്ലണ്ടില്‍ ജൂണിലാണ് ചാമ്പ്യന്‍ ട്രോഫി. ജൂണ്‍ നാലിന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, കേദാര്‍ ജാവേദ്, മനീഷ് പാണ്ഡേ, എം.എസ്.ധോനി, യുവരാജ് സിങ്, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ജസ്പ്രിത് ബൂമ്ര, അജക്യ രഹാനെ,ആര്‍. അശ്വിന്‍, മൊഹമ്മദ് ഷമി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര