കായികം

ചാംപ്യന്‍സ് ലീഗ് സെമി രണ്ടാം പാദം: യുവന്റസിനെതിരേ മൊണോക്കോ വിയര്‍ക്കും

സമകാലിക മലയാളം ഡെസ്ക്

ടൂറിന്‍:  യുവേഫ ചാംപ്യന്‍സ് ലീഗ് രണ്ടാം പാദ സെമി ഫൈനലില്‍ ഫ്രഞ്ച് ക്ലബ്ബ് മൊണോക്കോ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനെ നേരിടും. ഇന്ത്യന്‍ സമയം 12.30 AM നാണ് മത്സരം. ആദ്യ പാദത്തില്‍ മൊണോക്കോയുടെ ഗ്രൗണ്ടില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് യുവന്റസ് ജയിച്ചിരുന്നു.

സ്വന്തം സ്‌റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ അര്‍ജന്റീന സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വയ്‌നിലാണ് യുവന്റസിന് പ്രതീക്ഷ. ആദ്യ പാദത്തില്‍ രണ്ടു ഗോളുകളും നേടിയത് ഹിഗ്വയ്‌നായിരുന്നു. മൊണോക്കോ മുന്നേറ്റ നിരയുടെ മൂര്‍ച്ചയനുസരിച്ചിരിക്കും അവരുടെ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ സാധ്യത. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധമുള്ള യുവന്റസിന്റെ പോസ്റ്റില്‍ പന്തെത്തിക്കാന്‍ സാധിച്ചാല്‍ മൊണോക്കോയ്ക്ക് ഫൈനലില്‍ എത്താം. ഒന്നും രണ്ടു ഗോളുകള്‍ അല്ല. ജയിക്കണമെങ്കില്‍ എതിരില്ലാത്ത മൂന്ന് ഗോളുകളെങ്കിലും വേണം.

അതേസമയം, 18 കാരനായ എംബാപ്പെയിലാണ് മൊണോക്കൊയുടെ പ്രതീക്ഷ. ഈ സീസണില്‍ ഇതുവരെ 24 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ച താരത്തെ നോട്ടമിട്ട് വമ്പന്‍ ക്ലബ്ബുകള്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഹിഗ്വയ്ന്‍, ഡയബാല, മിരാലം യാനിക്ക് എന്നിവരടങ്ങുന്ന യുവന്റസ് മുന്നേറ്റ നിര വിനാശകാരികളാണ്. 

ലീഗ് വണ്ണില്‍ കിരീടത്തോട് അടുക്കുന്ന മൊണോക്കോയും സീരി എയില്‍ ചാംപ്യന്‍പട്ടം ഏകദേശമുറപ്പിച്ച യുവന്റസും തമ്മിലുള്ള പോരാട്ടം കാണികള്‍ക്ക് കാഴ്ചവിരുന്നൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?