കായികം

വെംഗര്‍ ആഴ്‌സണലില്‍ തുടരുമോ? തീരുമാനം എഫ്എ കപ്പ് ഫൈനലിനു ശേഷം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണല്‍ പരിശീലകന്‍ ആഴ്‌സണ്‍ വെംഗര്‍ ക്ലബ്ബില്‍ തുടരുമോ ഇല്ലയോ എന്ന് എഫ്എ കപ്പ് ഫൈനലിനു ശേഷം തീരുമാനമാകും. ഈ മാസം അവസാനത്തില്‍ ചെല്‍സിയുമായാണ് എഫ്എ കപ്പ് ഫൈനലില്‍ ആഴ്‌സണല്‍ ഏറ്റുമുട്ടുന്നത്. വെംഗര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ സീസണ്‍ അവസാനം വരെയാണ് വെംഗര്‍ക്ക് ആഴ്‌സണലുമായി കരാറുള്ളത്. ടീമിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത സാഹചര്യത്തില്‍ പരിശീലക സ്ഥാനം ഈ സീസണോടെ വെംഗര്‍ വിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള ആഴ്‌സണലിന് എവര്‍ട്ടണുമായാണ് അവസാന ലീഗ് പോരാട്ടം. എഫ്എ കപ്പ് ഫൈനലിനു ശേഷം നടക്കുന്ന ക്ലബ്ബിന്റെ ബോര്‍ഡ് യോഗത്തിലാകും വെംഗറുടെ ഭാവി തീരുമാനമാവുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത