കായികം

സ്പാനിഷ് ലീഗ് കിരീടം റയലിന്; ബാഴ്‌സയ്ക്ക് ജയം മാത്രം 

സമകാലിക മലയാളം ഡെസ്ക്

മഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും കരിം ബെന്‍സേമയുടെയും ഗോളുകളില്‍ മലാഗയെ 2-0നു തോല്‍പിച്ച് റയല്‍ മഡ്രിഡ് ലാ ലിഗ് കിരീടം സ്വന്തമാക്കി. ഐബറിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സിലോണക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.രണ്ടു വര്‍ഷങ്ങളായി സ്‌പെയിനിലെ ജേതാക്കളായി തുടരുന്ന ബാഴ്‌സിലോണക്ക് ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ ഇന്നലത്തെ മത്സരത്തില്‍ ഐബറിനെ തോല്‍പ്പിക്കുന്നതിനോടൊപ്പം റയല്‍ തോല്‍ക്കുകയും വേണമായിരുന്നു. പക്ഷേ ഇത്തവണ ഭാഗ്യം കടാക്ഷിച്ചില്ല. 

 മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ ക്രിസ്റ്റ്യനോ റൊണോള്‍ഡോയും 55ാം മിനിറ്റില്‍ കരീം ബെന്‍സിമയുമാണ് റയലിനായി മലാഗക്കെതിരെ ഗോളുകള്‍ നേടിയത്.മെസിയുടെ ഡബിള്‍ ഗോളിന്റെ മികവിലാണ് ബാഴ്‌സ ഐബറിനെ പരാജയപ്പെടുത്തിയത്. മെസിയെ കൂടാതെ സുവാരസും ജുന്‍കയും ഒരോ ഗോളുകള്‍ വീതവും നേടി. ഐബറിനായി തകാഷി ഇനൂയിയാണ് രണ്ടു ഗോളുകളും തിരിച്ചടിച്ചത്.

ലാലിഗയിലെ മുഴുവന്‍ മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ റയല്‍ 93 പോയിന്റ് നേടി. രണ്ടാം സ്ഥാനം നേടിയ ബാഴ്‌സ 90 പോയിന്റും നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു