കായികം

യൂറോപ്പ് ലീഗ് കിരീടം യുണൈറ്റഡിന് ഒപ്പം ചാംപ്യന്‍സ് ലീഗിനുള്ള ടിക്കറ്റും

സമകാലിക മലയാളം ഡെസ്ക്

സ്‌റ്റോക്ക്‌ഹോം: ആദ്യ പകുതിയില്‍ സൂപ്പര്‍ താരം പോള്‍ പോഗ്ബയും രണ്ടാം പകുതിയില്‍ ഹെന്റിക് മിഖ്താരിയാനും നേടിയ ഗോളുകള്‍ക്ക് ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് യുവേഫ യൂറോപ്പ ലീഗ് കിരീടം. ഡച്ച് ക്ലബ്ബ് അയാക്‌സിനെയാണ് കലാശപ്പോരില്‍ യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചത്.

ജയത്തോടെ അടുത്ത ഓഗസ്റ്റില്‍ ആരംഭിക്കുന്ന ചാംപ്യന്‍സ് ലീഗിന് യുണൈറ്റഡിന് നേരിട്ട് യോഗ്യത ലഭിച്ചു. പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തായ യുണൈറ്റഡിന് പരിശീലകനായി ജോസ് മൊറീഞ്ഞോയും ലോകത്തെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയ്ക്ക് യുവന്റസില്‍ നിന്ന് പോള്‍ പോഗ്ബയെ എത്തിച്ചിട്ടും പ്രീമിയര്‍ ലീഗില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കാതിരുന്ന ടീമിന് യൂറോപ്പ കിരീടം വലിയ ആശ്വാസം നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍