കായികം

ആരാണ് കോഹ് ലി ?  കളിക്കളത്തിലെ പോരിന് മുന്‍പ് മൈന്‍ഡ് ഗെയിമുമായി പാക് താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളായതോടെ ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുന്ന ആവേശ പോരാട്ടത്തിന് ആരാധകര്‍ക്ക് കുറച്ചധികം കാത്തിരിക്കേണ്ടി വന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ചിര വൈരികള്‍ തമ്മിലുള്ള പോരാട്ടം തൊട്ടടുത്ത് എത്തി നില്‍ക്കെ മൈന്‍ഡ് ഗെയിമുമായി പോരിന് തുടക്കമിട്ടിരിക്കുകയാണ് പാക് താരങ്ങള്‍.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയെ ലക്ഷ്യം വെച്ച് പാക് പേസര്‍ ജുനൈദ് ഖാനാണ് കളിക്കളത്തിന് പുറത്തുള്ള യുദ്ധത്തിന് തുടക്കമിട്ടിരിക്കുന്നത്. തനിക്കെതിരെ ജയിക്കാന്‍ കോഹ് ലിക്ക് ഒരിക്കലും സാധിച്ചിട്ടില്ലെന്ന് ജുനൈദ് പറയുന്നു. 

നാല് തവണ മത്സരിച്ചപ്പോള്‍ മൂന്ന് തവണയും കോഹ് ലി തന്റെ ഇരയായി. കോഹ്ലി വലിയ ബാറ്റ്‌സ്മാന്‍ ആയിരിക്കാം, പക്ഷെ തന്നോട് കോഹ്ലി പരാജയപ്പെട്ടിട്ടേ ഉള്ളെന്ന് ജുനൈദ്.

ജുനൈദിന്റെ 22 ബോളുകള്‍ നേരിട്ടിട്ടുള്ള കോഹ് ലിക്ക് 2 റണ്‍സ് മാത്രമാണ് നേടാനായിട്ടുള്ളത്. പാക്കിസ്ഥാനുമായുള്ള മത്സരം എന്നും ആവേശമുണര്‍ത്തുന്നതാണെങ്കിലും, തങ്ങള്‍ക്കത് ക്രിക്കറ്റിന്റെ ഭാഗം തന്നെയാണെന്നായിരുന്നു ഇന്ത്യ-പാക് മത്സരത്തോടുള്ള നായകന്‍ കോഹ്ലിയുടെ പ്രതികരണം. 

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെയുള്ള മേല്‍ക്കെ നിലനിര്‍ത്താനാകും തങ്ങളുടെ ശ്രമമെന്ന് പാക് നായകന്‍ സര്‍ഫ്രാസ് അഹ്മദും വ്യക്തമാക്കി കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു