കായികം

റോം പ്രിയ പുത്രന് വിട നല്‍കി; ഗുഡ്ബയ് ടോട്ടി

സമകാലിക മലയാളം ഡെസ്ക്

റോം: കണ്ണുനീര്‍ പൊടിഞ്ഞതായിരുന്നു റോമില്‍ കഴിഞ്ഞ ദിവസം നടന്ന ആഘോഷം. ഒരു വശത്ത് തങ്ങളുടെ ഇഷ്ട ടീം ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടിയിരിക്കുന്നു. മറുവശത്ത് തങ്ങളുടെ പ്രിയ പുത്രം ക്ലബ്ബിനോട് വിട പറയുന്നു.

40 വയസായിരിക്കുന്നു ഫ്രാന്‍സിസ്‌ക്കോ ടോട്ടിക്ക്. കുട്ടിക്കാലത്ത് ചേര്‍ന്നതാണ് ക്ലബ്ബിനൊപ്പം. ലോകകപ്പും യൂറോപിലെ മികച്ച താരമായിട്ടും ടോട്ടി മാറിയില്ല. റോമയുടെ മെറൂണ്‍ കുപ്പായത്തില്‍ തന്നെയായിരുന്നു അന്നുമുതല്‍ ഇന്നലെ വരെ. നീണ്ട 25 സീസണ്‍. ഇറ്റലിയുടെ എക്കാലത്തെയും മികച്ച മുന്നേറ്റ നിരക്കാരിലൊരാള്‍. 

റോമയുടെ കുപ്പായത്തില്‍ അവസാന മത്സരത്തിനു ശേഷം സ്റ്റാഡിയോ ഒളിംപിക്കോയില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്കു മുന്നില്‍ നിറഞ്ഞ കണ്ണുകളോടെ ടോട്ടി ബൂട്ടഴിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഞാന്‍ എല്ലാ ദിവസവും കരഞ്ഞിരുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ ആ ദിവസം വന്നിരിക്കുന്നു. കുടുംബവുമായി ആലോചിച്ച ശേഷമാണ് ഇത്രയും സങ്കടകരമായ ഒരു തീരുമാനത്തിലെത്തിയത്. ഒരു 25 വര്‍ഷം കൂടി ക്ലബ്ബിനൊപ്പം നില്‍ക്കണമെന്നാണ് എന്റെ പ്രാര്‍ത്ഥന. കളിക്കു ശേഷം നടന്ന ചടങ്ങില്‍ ടോട്ടി പറഞ്ഞു.

ഒരു പാട്ടോ കവിതയോ എഴുതണമെന്നായിരുന്നു എപ്പോഴും കരുതിയിരുന്നത്. എന്നാല്‍, അതെല്ലാം ഞാന്‍ എന്റെ കാലിലൂടെ പ്രകടിപ്പിച്ചു. തങ്ങളുടെ പ്രിയ താരത്തിന്റെ വിടവാങ്ങലിന് റോമ വമ്പന്‍ പരിപാടിയാണ് ഒരുക്കിയിരുന്നത്. 

റോമക്കായി 785 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ടോട്ടി 307 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചു. 22മത് വയസില്‍ റോമയുടെ ആംബാന്‍ഡ് അണിഞ്ഞ ടോട്ടി 16മത് വയസിലാണ് റോമയിലെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം