കായികം

ബാഴ്‌സലോണയെ രക്ഷിക്കാന്‍ വാല്‍വാര്‍ഡെയെത്തി; പ്രതീക്ഷയോടെ കാറ്റലന്‍സ്

സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോള്‍ ശക്തികളായ ബാഴ്‌സലോണ പുതിയ പരിശീലകനെ നിയമിച്ചു. ബാഴ്‌സലോണയുടെ മുന്‍താരം ഏണെസ്റ്റോ വാല്‍വാര്‍ഡെയാണ് ക്ലബ്ബ് പുതിയ മാനേജറായി നിയമിച്ചത്. ഈ സീസണോടെ പരിശീലക സ്ഥാനം വിട്ട ലൂയിസ് എന്റിക്വ ഒഴിച്ചിട്ട കസേരയിലേക്കാണ് 1988 മുതല്‍ 1990 വരെ ബാഴ്‌സ ജഴ്‌സിയണിഞ്ഞ വാല്‍വാര്‍ഡെ എത്തുന്നത്.

ബാഴ്‌സ പ്രസിഡന്റ് ജോസഫ് മരിയ മര്‍ത്യാമുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച നടക്കും. ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച പരിശീലകരില്‍ ഒരാളും മികച്ച താരവുമായിരുന്ന യോഹാന്‍ ക്രൈഫിന്റെ ശിക്ഷണത്തില്‍ കളിച്ചിരുന്ന വാല്‍വാര്‍ഡെ പിന്നീട് പരിശീലക കുപ്പായമണിയുകയായിരുന്നു.

കോച്ചിംഗ് രംഗത്ത് പുതിയ വാഗ്ദാനം എന്ന് പിന്നീട് ക്രൈഫ് തന്നെ വിശേഷിപ്പച്ച വാല്‍വാര്‍ഡെ മുഖ്യധാര ക്ലബ്ബുകളെ പരിശീലിപ്പിച്ച പരിചയമില്ലെങ്കിലും ബാഴ്‌സയ്ക്ക് ഏറ്റവും അനുയോജ്യനായ കോച്ചാണെന്നാണ് വിലയിരുത്തലുകള്‍.

അത്‌ലറ്റിക്കോ ബില്‍ബാവോ, എസ്പാന്യോള്‍, ഒളിമ്പ്യാക്കോസ്, വിയ്യാറയല്‍, വലന്‍സിയ എന്നീ ടീമുകളുടെ പരിശീലകസ്ഥാനത്തിരുന്ന വാല്‍വാര്‍ഡെയ്ക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ