കായികം

ഇനി ഐഎസ്എല്‍ പൂരം ; ടിക്കറ്റ് വില്‍പ്പനയ്ക്ക് ഇന്ന് തുടക്കം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ആരവം കെട്ടടങ്ങും മുമ്പ് രാജ്യം വീണ്ടും കാല്‍പ്പന്തുകളിയുടെ ആവേശത്തിലേക്ക്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനത്ത് കേരളത്തിന്റെ സ്വന്തം ടീമായ ബ്ലാസ്റ്റേഴ്‌സിന്റെ നേതൃത്വത്തിലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിക്കുന്നത്. 

വ്യാഴാഴ്ച വൈകീട്ട് നാലു മണി മുതല്‍ www. bookmyshow.com വഴി ഓണ്‍ലൈനിലൂടെയും, ബുക്ക് മൈ ഷോ ആപ്ലിക്കേഷനിലൂടെയുമാകും ആരാധകര്‍ക്ക് ടിക്കറ്റുകള്‍ ലഭ്യമാകുക. ഈ മാസം 17 ന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്- അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഉദ്ഘാടനമല്‍സരത്തിന്റെ ടിക്കറ്റുകളാണ് വ്യാഴാഴ്ച മുതല്‍ ലഭിക്കുക. 

കൊല്‍ക്കത്തയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടന മല്‍സരം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് ആഹ്ലാദമേകുന്നതായിരുന്നു ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനം. ബ്ലാസ്‌റ്റേഴ്‌സ്-കൊല്‍ക്കത്ത മല്‍സരത്തിന് മുമ്പ് വര്‍ണശബളമായ ഉദ്ഘാടന ചടങ്ങും ഉണ്ടാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍