കായികം

ലോക കപ്പില്‍ കാണുക എന്നിലെ മികച്ച കളിക്കാരനെ; മെസി തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

റഷ്യക്കെതിരായ മത്സരത്തില്‍ സാംപോളിയുടെ സംഘം എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചു കയറി. എന്നാല്‍ അര്‍ജന്റീനയുടെ അടുത്ത മത്സരത്തില്‍ മെസി ഉണ്ടാവില്ല. നൈജീരിയയ്‌ക്കെതിരായ മത്സരത്തില്‍ മെസിക്ക് വിശ്രമം അനുവദിച്ചായിരിക്കും അര്‍ജന്റീനിയ ഇറങ്ങുക. 

ലോക കപ്പ് നേടാനുള്ള എല്ലാ സാഹചര്യവും സൃഷ്ടിക്കുന്നതിനായാണ് മെസിക്ക് ടീം വിശ്രമം അനുവദിക്കുന്നത്. ഈ സീസണില്‍ ഇതുവര 17 കളികളില്‍ നിന്നും 16 ഗോളുകള്‍ മെസി നേടിക്കഴിഞ്ഞു. എന്നാല്‍ തുടര്‍ച്ചയായുണ്ടാകുന്ന മത്സരങ്ങളില്‍ നിന്നും മെസി വിട്ടു നില്‍ക്കേണ്ടത് അത്യാവശ്യമാണെന്നാണ് ടീമിന്റെ വിലയിരുത്തല്‍. 

ഏറ്റവും മികച്ച രീതിയില്‍ തനിക്ക് ലോക കപ്പ് നേടണമെന്നാണ് മെസി പറയുന്നത്.  സാംപോളിയുമായി സംസാരിച്ചു.ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ്, ലാലീഗ, ദേശീയ ടീം എന്നിവയ്ക്കായി നിരവധി മത്സരങ്ങള്‍ ഇപ്പോള്‍ കളിച്ചു കഴിഞ്ഞതായും മെസി ചൂണ്ടിക്കാട്ടുന്നു. 

സെര്‍ജിയോ അഗ്യുറോയുടെ 86ാം മിനിറ്റിലെ ഗോളിലൂടെയായിരുന്നു റഷ്യക്കെതിരായ മത്സരത്തില്‍ മെസിയും സംഘവും വിജയം  പിടിച്ചത്. സെര്‍ജിയോയുടെ 35ാം അന്താരാഷ്ട്ര ഗോളായിരുന്നു അത്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോള്‍ നേടാന്‍ സെര്‍ജിയോയ്ക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ ദേശിയ ടീമിനായും മികച്ച കളി പുറത്തെടുക്കാന്‍ സെര്‍ജിയോയ്ക്ക് കഴിയുന്നത് തന്നെ സന്തുഷ്ടനാക്കുന്നുവെന്നും മെസി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

വെന്തുരുകി രാജ്യം; താപനില 45 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക്; നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ