കായികം

ദാദയെ മറികടക്കാന്‍ കോഹ് ലിക്ക് വേണ്ടത് മൂന്ന് ടെസ്റ്റ് വിജയം; 27 വിജയങ്ങളുള്ള ധോണി ആദ്യ സ്ഥാനത്ത്

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. എന്നാല്‍ ഗാംഗുലിയുടെ വിജയങ്ങളെ പിന്നിലാക്കാന്‍ നിലവിലെ ക്യാപ്റ്റനായ വിരാട് കോഹ് ലിക്ക് വേണ്ടത് മൂന്ന് ടെസ്റ്റ് വിജയങ്ങള്‍ മാത്രം. ടെസ്റ്റ് ക്രിക്കറ്റിലെ ഗാംഗുലിയുടെ 21 വിജയമെന്ന ലക്ഷ്യത്തെ മറികടക്കാന്‍ കോഹ് ലിക്ക് അധികം കാത്തു നില്‍കേണ്ടതായിവരില്ല. കോഹ് ലിയുടെ നായകത്വത്തില്‍ 29 കളികളില്‍ നിന്ന് 19 എണ്ണത്തിലാണ് ടീം ഇന്ത്യ വിജയിച്ചത്. 

49 കളികളില്‍ നിന്നാണ് ഗാംഗുലി 21 വിജയം സ്വന്തമാക്കിയത്. വിജയങ്ങളുടെ പട്ടികയില്‍ ക്യാപ്റ്റന്‍ കൂള്‍ എം.എസ് ധോണിയാണ് ആദ്യ സ്ഥാനത്ത്. 60 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 27 വിജയമാണ് ധോണിയുടെ പേരിലുള്ളത്. ശ്രീലങ്കയ്‌ക്കെതിരേയുള്ള ടെസ്റ്റ് മത്സരങ്ങള്‍ നവംബര്‍ 16 ന് ആരംഭിക്കുന്നതോടെ ഗാംഗുലിയുടെ വിജയങ്ങളോട് കോഹ് ലി കൂടുതല്‍ അടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ തന്നെ വിജയിച്ച് ആധിപത്യം സ്ഥാപിക്കുക എന്നതാണ് ടീമിന്റെ ലക്ഷ്യം. ശ്രീലങ്കയ്ക്ക് എതിരായുള്ള മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി