കായികം

ക്രിസ്റ്റ്യാനോ സെര്‍ജിയോ പോര് അവസാനിച്ചതായി സിദാന്‍; അഭിപ്രായ വ്യത്യാസത്തിന് മറ്റ് വ്യാഖ്യാനങ്ങള്‍ വേണ്ട

സമകാലിക മലയാളം ഡെസ്ക്

സെര്‍ജിയോ റാമോസും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായുള്ള പ്രശ്‌നങ്ങളെല്ലാം അവസാനിച്ചതായി  റയല്‍ കോച്ച് സിനദിന്‍ സിദാന്‍. ലാലിഗയില്‍ ടീമിന് മികച്ച കളി പുറത്തെടുക്കാന്‍ കഴിയാതിരുന്നതോടെയാണ് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. 

ക്ലബില്‍ നിരവധി കാലമായി ഒരുമിച്ചുള്ളവരമാണ് ക്രിസ്റ്റ്യാനോയും, സെര്‍ജിയോയും. അഭിപ്രായങ്ങള്‍ പറയാന്‍ ഇരുവര്‍ക്കും ഒരേപോലെ സ്വാതന്ത്ര്യമുണ്ട്. ടീമിന് നിരവധി ജയങ്ങള്‍ നേടിത്തന്ന അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്ത് എന്നു കരുതി അതിന് മറ്റ് വ്യാഖ്യാനങ്ങള്‍ ഉണ്ടാകേണ്ടതില്ലെന്ന് സിദാന്‍ പറഞ്ഞു. 

റയലിന്റെ ചരിത്രത്തിന്റെ ഭാഗമാകുന്ന രണ്ട്  താരങ്ങളാണ് അവര്‍. അതവര്‍ക്ക് നന്നായി  അറിയാം. അവര്‍ക്കിടയിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ക്ലബിനുള്ളില്‍ തന്നെ പരിഹരിച്ചു കഴിഞ്ഞതായും സിദാന്‍ വ്യക്തമാക്കുന്നു. 

നവംബര്‍ ഒന്നിന് സ്പുര്‍സിനെതിരായി 3-1ന് തോല്‍വി നേരിട്ടതിന് പിന്നാലെ ടീം അശക്തമാണെന്ന പ്രതികരണവുമായിട്ടായിരുന്നു ക്രിസ്റ്റിയാനോ രംഗത്തെത്തിയത്. എന്നാല്‍ ഇത് തള്ളിയ സെര്‍ജിയോ, അവസരവാദപരമായ സമീപനമാണ് ക്രിസ്റ്റ്യാനോയുടേത് എന്നായിരുന്നു തിരിച്ചടിച്ചത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി