കായികം

രോഹിത്തിന്റെ കുസൃതിത്തരം മൈതാനത്തും; ഇത്തവണ ഇര സ്‌പൈഡര്‍ ക്യാമറ

സമകാലിക മലയാളം ഡെസ്ക്

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് രോഹിത് ശര്‍മ മടങ്ങിയെത്തുന്നത്. വിദര്‍ഭയില്‍ ലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ രോഹിത്തിന്റെ തിരിച്ചുവരവിന്റെ സന്തോഷം കാണാം. 

ഡ്രസിങ് റൂമില്‍ ഒരു സമയവും സംസാരം നിര്‍ത്താതും, കുസൃതി നിറഞ്ഞതും രോഹിത്തിനാണെന്നാണ് നായകന്‍ കോഹ് ലി തന്നെ വെളിപ്പെടുത്തിയിരുന്നത്. ഈ കുസൃതി ആദ്യ ദിനം തന്നെ മൈതാനത്ത് കണ്ടു. സ്‌കൈ ക്യാമറ പിടിക്കാനായിരുന്നു രോഹിത്തിന്റെ പോക്ക്. 

തന്റെ അടുത്ത് നിന്നും പൊങ്ങുന്ന സ്‌കൈ ക്യാമറ രോഹിത്ത് പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നു. രോഹിത്തിന്റെ ഈ ശ്രമം അതേ സ്‌കൈ ക്യാമറ തന്നെ പകര്‍ത്തി. മുംബൈയുടെ പ്രാന്ത പ്രദേശങ്ങളില്‍ നിന്നും എത്തിയ ഒരാള്‍ സ്‌കൈ ക്യാം കൈപ്പിടിയില്‍ പിടിക്കാന്‍ ശ്രമിക്കുന്നത് പോലെയെന്നായിരുന്നു കമന്റേറ്റര്‍മാര്‍ രോഹിത്തിന്റെ കുസൃതിത്തരത്തെ വിശേഷിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു