കായികം

ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാന്‍ അതിയായി ആഗ്രഹിച്ചിരുന്നു; ഒടുവില്‍ തുറന്നു പറഞ്ഞ് ദാദ

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ അതിയായി ആഗ്രഹിച്ചിരുന്നതായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. 2015ല്‍ ജഗ്മോഹന്‍ ഡാല്‍മിയയുടെ ക്ഷണ പ്രകാരം ക്രിക്കറ്റ് അസോസിയേഷന്റെ ഭരണ തലപ്പത്തേക്ക് എത്തിയപ്പോഴായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാന്‍ ആഗ്രഹിച്ചതെന്നാണ് ദാദയുടെ വെളിപ്പെടുത്തല്‍. 

എന്നാല്‍ കാര്യങ്ങള്‍ ആ വഴി മുന്നോട്ടു പോയില്ല. ഡാല്‍മിയയുടെ മരണ ശേഷം ഭരണ തലപ്പത്ത് തന്നെ തുടര്‍ന്നു. അതിന് തൊട്ടുപിന്നാലെ ഗാംഗുലിയെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ തലവനായി നിയമിക്കുകയായിരുന്നു. 

നമുക്ക ചെയ്യാന്‍ കഴിയുന്നത് ചെയ്യുക. ജീവിതം എവിടേയ്ക്കാണ് നമ്മളെ എത്തിക്കുന്നതെന്ന് പറയാനാവില്ല. അതിനാല്‍ ഫലത്തെ കുറിച്ച് ചിന്തിക്കാതെ പ്രവര്‍ത്തിക്കുക. പരിശീലകനാവാന്‍ അതിയായി ആഗ്രഹിച്ചിട്ടും സാധിക്കാതിരുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു ദാദയുടെ പ്രതികരണം. 

1999ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പോകുന്ന സമയം ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ പോലുമായിരുന്നില്ല ഞാന്‍. സച്ചിനായിരുന്നു ആ സമയം നായകന്‍. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്ക ശേഷം ടീമിന്റെ നായക സ്ഥാനത്തേക്ക് താനെത്തിയത് ഗാംഗുലി ചൂണ്ടിക്കാണിക്കുന്നു. 

2008ല്‍ ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം സച്ചിന്‍ എന്നോടു ചോദിച്ചു, എന്തിനായിരുന്നു ഇപ്പോള്‍ വിരമിക്കാന്‍ തീരുമാനിച്ചത് എന്ന്. കൂടുതല്‍ കളിക്കാന്‍ താത്പര്യം ഇല്ലാത്തതിനാലാണെന്ന് ഞാന്‍ മറുപടി നല്‍കി. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷം നിങ്ങളുടെ കരിയറില്‍ മികച്ച് നിന്നവയായിരുന്നു. ഈ ഒഴുക്കില്‍ നിങ്ങള്‍ കളിക്കുന്നത് കാണാനാണ് ആഗ്രഹം എന്നുമായിരുന്നു സച്ചിന്റെ പ്രതികരണമെന്ന് ദാദ ഓര്‍ത്തെടുക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍