കായികം

വട്ടം വട്ടം ചപ്പാത്തി; കൂളായി ചപ്പാത്തി പരത്തി ധോണിയുടെ രാജകുമാരി; വീഡിയോ കാണാം 

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി സോഷ്യല്‍ മീഡിയയില്‍ വലിയ ആക്റ്റീവ് അല്ലെങ്കിലും മകള്‍ സിവ സോഷ്യല്‍ മീഡിയ താരമാണ്. സിവയുടെ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ഹിറ്റാണ്. അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്ന മലയാളം ഗാനം പാടി കഴിഞ്ഞ തവണ എല്ലാവരേയും അമ്പരപ്പിച്ച സിവ ഇത്തവണ വീട്ടില്‍ അമ്മയെ സഹായിക്കാനുള്ള തിരക്കിലാണ്. 

ധോണിയുടെ ഭാര്യ സാക്ഷി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയില്‍ ചപ്പാത്തി പരത്തുകയാണ് സിവ. വട്ടത്തിലുള്ള ചപ്പാത്തി പരത്താനുള്ള കഠിന ശ്രമത്തിലാണ് കാച്ചു സുന്ദരി. റൗണ്ട് റൗണ്ട് റൊട്ടി എന്ന അടിക്കുറുപ്പോടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ധോണിയുടെ മകളുടെ പേരിലുള്ള വെരിഫൈ ചെയ്യാത്ത ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ 98,000 ഫോളോവേഴ്‌സാണുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ