കായികം

മെസിയില്ലാത്ത ലോക കപ്പ് ആയിരിക്കുമോ 2018? പെറു സമനിലയില്‍ കുരുക്കിയതോടെ വഴികള്‍ അടയുന്നു

സമകാലിക മലയാളം ഡെസ്ക്

മെസിയുടെ കാലുകളിലേറി ലോക കപ്പ് സ്വന്തമാക്കാമെന്ന അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. പെറുവുമായി ഗോള്‍ രഹിത സമനില കുരുക്കില്‍ കുടുങ്ങിയതോടെ മെസിയുടേയും സംഘത്തിന്റേയും ലോക കപ്പ് പ്രവേശനത്തിനുള്ള സാധ്യതകള്‍ വിരളമായി. 

പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തുള്ള അര്‍ജന്റീനയ്ക്ക് ഒരു റൗണ്ട് മത്സരം മാത്രമാണ് ബാക്കിയുള്ളത്. ബോംബോനെര സ്‌റ്റേഡിയത്തില്‍ ആദ്യമായി കളിക്കാനിറങ്ങിയ മെസി ഒന്നാം പകുതിയിലും രണ്ടാം പകുതിയിലും ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും നിര്‍ഭാഗ്യം ടീമിനെ പിടിച്ചുലച്ചു. 

യോഗ്യത നേടാന്‍ സാധിച്ചില്ലെങ്കില്‍ 1970ന് ശേഷം ആദ്യമായിട്ടായിരിക്കും അര്‍ജന്റീനയില്ലാതെ ലോക കപ്പ് ഫുട്‌ബോള്‍ നടക്കുക.എട്ടാം സ്ഥാനത്തുള്ള ഇക്വഡോറിനെതിരെയാണ് അര്‍ജന്റീനയുടെ അവസാന യോഗ്യതാ മത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി