കായികം

ലോകകപ്പിലെ അരങ്ങേറ്റം:  ഇന്ത്യയുടെ തോല്‍വി മൂന്ന് ഗോളിന്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് അമേരിക്ക ഇന്ത്യയെ തകര്‍ത്തത്. ആദ്യമായാണ് ഇന്ത്യ ഒരു ലോകകപ്പില്‍ പന്തുതട്ടുന്നത്. അദ്യപകുതിയില്‍ ഒരു ഗോളിന് പിന്നിലായിരുന്നു ഇന്ത്യ. 

മുപ്പതാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ സാര്‍ജന്റാണ് ഇന്ത്യന്‍ വല ആദ്യം കുലുക്കിയത്. ബോക്‌സില്‍ ജിതേന്ദ്ര സിംഗിന്റെ ഫൗളിനെ തുടര്‍ന്നായിരുന്നു റഫറി പെനാല്‍റ്റി വിധിച്ചത്. രണ്ടാം ഗോള്‍  51ാം മിനിറ്റില്‍ ഡര്‍ക്കിന്റെ വകയായിരുന്നു. 84 ാം മിനിറ്റിലായിരുന്നു മൂന്നാമത്തെ ഗോള്‍യ കാര്‍ലെട്ടന്റെ വകയായിരുന്നു മൂന്നാം  ഗോള്‍.

അമര്‍ജിത് സീംഗ് കിയാമിന്റെ നേതൃത്വത്തില്‍ കോച്ച് ലൂയില് നോര്‍ട്ടന്‍ ഡേ മാറ്റോസിന്റെ പരിശീലനത്തിലായിരുന്നു ഇന്ത്യ കളത്തിലിറങ്ങിയത്. മലയാളിതാരം കെപി രാഹുല്‍ ആദ്യഇവലവനില്‍ കളിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി