കായികം

പാടത്തെ ചെളിയില്‍ കളിച്ചും, ഓട്ടോയോടിച്ച് നടന്നും വളര്‍ന്നവരാണ്, ഭാവി ഇവിടെയുണ്ട്, ഭാവി ഇതാണ്‌

സമകാലിക മലയാളം ഡെസ്ക്

ഭാവി ഇവിടെയുണ്ട്. ഭാവി ഇതാണ്. ഭാവി ഫുട്‌ബോളാണ്. പന്തുകൊണ്ട് വിസ്മയം തീര്‍ക്കുന്ന ഇന്ത്യയുടെ താരങ്ങള്‍ വന്ന വഴി പറഞ്ഞുകൊണ്ടാണ്‌ ഐഎസ്എല്ലിന്റെ പുതിയ പാട്ട് തരംഗമാവുന്നത്. 

എഞ്ചിനിയറിംഗ് പഠനം ഉപേക്ഷിച്ച് പന്ത് തട്ടാനിറങ്ങിയ കല്‍ക്കത്തയുടെ മധ്യനിരക്കാരന്‍ ലിങ്‌ഡോയുടേയും, പാടത്തെ ചെളിയില്‍ കളിച്ചും പണിയെടുത്തും വളര്‍ന്ന് കേരളത്തിന്റെ വിനിതിനേയും, ഓട്ടോറിക്ഷയില്‍ വഴി ഇന്ത്യയുടെ ഒന്നാം നിര പ്രതിരോധ നിരക്കാരുടെ നിരയിലേക്കുയര്‍ന്ന അനസിനേയും, ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖമായ ഛേത്രി തെരുവുകളില്‍ ഉന്നം വെച്ച ഗോളുകളേയുമെല്ലാം കാണിക്കുമ്പോള്‍ ഭാവി ഇവിടെ ഉണ്ടെന്ന് വ്യക്തം. 

നവംബര്‍ പതിനേഴിനാണ് ഐഎസ്എല്‍ ആരവം മുഴങ്ങുക. അണ്ടര്‍ 17 വേള്‍ഡ് കപ്പിന് ശേഷം ഐഎസ്എല്‍ കൂടി വരുന്നതോടെ രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആഘോഷങ്ങളുടെ ദിവസങ്ങളാവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ