കായികം

മെസിയേയും റൊണാള്‍ഡോയേയും മാഞ്ചസ്റ്റര്‍ സിറ്റിക്ക് സ്വന്തമാക്കാനാവും; ബ്രസീലിയന്‍ മധ്യനിരക്കാരന്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സ വിട്ടാല്‍ മെസി ചേക്കേറാന്‍ സാധ്യതയുള്ള ക്ലബുകളില്‍ മുന്നില്‍ ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയാണ്. എന്നാല്‍ മെസിയെ മാത്രമല്ല, കൂടെ റൊണാള്‍ഡോയേയും ടീമിലെത്തിക്കാനുള്ള ശേഷി മാഞ്ചസ്റ്റര്‍ സിറ്റിക്കുണ്ടെന്നാണ് ബ്രസീലിയന്‍ മധ്യനിരക്കാരന്‍ ഫെര്‍ണാഡിനോ പറയുന്നത്. 

റൊണാള്‍ഡോയേയും മെസിയേയും ഒരേ സമയം ടീമിലെത്തിക്കാനുള്ള സാമ്പത്തിക ശേഷി ക്ലബിനുണ്ട്. എന്നാല്‍ ഈ സൂപ്പര്‍സ്റ്റാറുകള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തത്വങ്ങള്‍ക്ക് ഇണങ്ങില്ലെന്നാണ് തന്റെ വിലയിരുത്തലെന്നും ഫെര്‍ണാഡിനോ പറയുന്നു. 

ഒരു സൂപ്പര്‍ താരത്തെ ടീമിലെത്തിക്കാനാണോ, അതോ ഗോളടിക്കാന്‍ പ്രാപ്തമായ നിലയില്‍ ടീമിനെ ശക്തിപ്പെടുത്താനാണോ നമ്മള്‍ ലക്ഷ്യം വയ്‌ക്കേണ്ടതെന്നും സൂപ്പര്‍ താരങ്ങളുടെ ചുമലില്‍ ഭാരം വെച്ച് ടീമിനെ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നവരോട് സിറ്റി മധ്യനിരക്കാരന്‍ ചോദിക്കുന്നു. ഒരു വലിയ താരത്തെ കൊണ്ടുവന്ന് ടീമിന്റെ എല്ലാ ആവശ്യം നിറവേറ്റാന്‍ പറഞ്ഞാല്‍ അത് നടക്കില്ലെന്നും ഫെര്‍ണാഡിനോ ചൂണ്ടിക്കാട്ടുന്നു. 

ട്രാന്‍സ്ഫര്‍ വിപണിയില്‍ 200 മില്യണ്‍ യൂറോയില്‍ അധികമാണ് മാഞ്ചസ്റ്റര്‍ സിറ്റി ചിലവഴിച്ചത്. ടോട്ടന്‍ഹാമില്‍ നിന്നും വാല്‍ക്കറിനേയും, ബര്‍ണാഡോ സില്‍വ, മനാകോയില്‍ നിന്നും ബെഞ്ചമിന്‍ മെന്‍ഡി എന്നിവര്‍ക്കെല്ലാമായായിരുന്നു സിറ്റി ട്രാന്‍സ്ഫര്‍ വിപണിയില്‍ പണം ഒഴുക്കിയത്. 

34 മില്യണ്‍ യുറോയ്ക്കായിരുന്നു 2013ല്‍ ഫെര്‍ണാഡിനോയെ മാഞ്ചസ്റ്റര്‍ സിറ്റി ശക്തര്‍ ഡോനെസ്‌കില്‍ നിന്നു ടീമിലെത്തിച്ചത്. വലിയ വില കൊടുത്ത് താരങ്ങളെ ടീമിലെത്തിക്കാനുള്ള സിറ്റിയുടെ താത്പര്യത്തിന് ഉദാഹരണമായിരുന്നു ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു