കായികം

താന്‍ റൊണാള്‍ഡോയെ പോലെയാണെന്ന് കോഹ് ലി; ഫുട്‌ബോള്‍ താരമായിരുന്നെങ്കില്‍ 98ാം റാങ്കിനുള്ളില്‍ എത്തിയേനെ

സമകാലിക മലയാളം ഡെസ്ക്

എന്റെ മനസില്‍ ഞാന്‍ റൊണാള്‍ഡോയെ പോലെയാണ്. ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി മറികടക്കുന്നതിനിടയിലാണ് ഫുട്‌ബോളിലും താന്‍ മോശമൊന്നുമല്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി പറയുന്നത്. 

ഫുട്‌ബോള് കളിക്കാരനായിരുന്നു എങ്കില്‍ ഫിഫ റാങ്കിങ്ങില്‍ 98ാം സ്ഥാനത്താകുമായിരുന്നു ഞാന്‍. ഫുട്‌ബോളില്‍ എന്റെ രണ്ട് കാലുകളും നന്നായി വഴങ്ങും. എന്റെ മനസില്‍ ഞാന്‍ റയല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആണെന്നുമാണ് കോഹ് ലി പറയുന്നത്. 

ധോനി നയിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമും, രണ്‍ബീര്‍ കപൂര്‍ നയിക്കുന്ന ബോളിവുഡ് സെലിബ്രിറ്റി ടീമും തമ്മിലുള്ള സെലിബ്രിറ്റി ക്ലാസിക്കോ ഫുട്‌ബോള്‍ മത്സരത്തിന് മുന്നോടിയായിട്ടായിരുന്നു കോഹ് ലിയുടെ വാക്കുകള്‍. ഗോളടിക്കാന്‍ പാകത്തില്‍ പാസുകള്‍ നല്‍കാന്‍ സാധിക്കുന്നതാണ് ഫുട്‌ബോളിലെ തന്റെ പ്ലസ് പോയിന്റ്. മനീഷ് പാണ്ഡേയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ബെസ്റ്റ് ഫുട്‌ബോള്‍ താരം. 

വലത് വിങ്ങിലായിരിക്കും ധോനി കളിക്കാന്‍ സാധ്യത. അല്ലെങ്കില്‍ മധ്യനിരയിലാവും. പാസുകാള്‍ വായിക്കാനും വേഗത്തില്‍ ബോളുമായി മുന്നോട്ടു പോകാനും ധോനി ഒന്നാമനാണെന്നും കോഹ് ലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു