കായികം

കൊളംബിയയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് ജര്‍മ്മനി ക്വാര്‍ട്ടറില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ ജാന്‍ ഫിയറ്റിന്റെ മികവില്‍, കിട്ടിയ അവസരങ്ങളെല്ലാം ഗോളാക്കി മാറ്റി ജര്‍മനി അണ്ടര്‍ 17 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊളംബിയയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ജര്‍മനി അവസാന എട്ടിലൊന്നായത്. 

ഇരട്ടഗോളുമായി ക്യാപ്റ്റന്‍ ജാന്‍ ഫിയറ്റ് മുന്നില്‍ നിന്ന് പട നയിച്ചപ്പോള്‍ ജര്‍മനിക്ക് വിജയത്തില്‍ കുറഞ്ഞൊരു ചിന്ത പോലും ഉണ്ടായില്ല. അനവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍  കൊളംബിയക്ക് സാധിച്ചില്ല. 

കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ക്യാപ്റ്റന്‍ ജര്‍മനിയെ മുന്നിലെത്തിച്ചു. പിന്നീട് 39ാം മിനിറ്റില്‍ യാന്‍ ബിസെക്ക് കൊളംബിയന്‍ ഗോള്‍വല വീണ്ടും കുലുക്കി. 49ാം മിനിറ്റില്‍ ജോണ്‍ യെബോഹ് ജര്‍മനിയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. പിന്നീട് 65ാം മിനിറ്റില്‍ ജാന്‍ ഫിയറ്റ് തന്റെ ഇരട്ടഗോള്‍ സ്വന്തമാക്കി ടീമിനെ വിജയത്തിലെത്തിച്ചു. തോല്‍വിയുടെ ആഘാതം കുറയ്ക്കുന്നതിനു വേണ്ടി ഒരു ഗോള്‍ എങ്കിലും മടക്കാന്‍ കൊളംബിയ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ