കായികം

കോഹ്ലിയുടെയും ടീമിന്റെയും കളി ലോകം കാണാനിരിക്കുന്നതേയുള്ളൂ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വിരാട് കോഹ്ലിയുടെയും ടീമിന്റെയും കളി ക്രിക്കറ്റ് ലോകം കാണാനിരിക്കുന്നതേയുള്ളൂവെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്. രാജ്യം കണ്ട മികച്ച ടീമുകളിലൊന്നാണ് ഇപ്പോഴത്തേതെന്നും അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും കാര്‍ത്തിക് പറഞ്ഞു.

മികച്ച ടീമാണ് ഇപ്പോഴത്തേത്. ജസ്പ്രീത് ബുംറയേയും ഭൂവനേശ്വര്‍ കുമാറിനെയും പോലുള്ള ബൗളര്‍മാര്‍ പോലും നന്നായി ബാറ്റ് ചെയ്യുന്നു. അതുണ്ടാക്കുന്ന വ്യത്യാസം ചെറുതല്ല. കാഹ്ലിയാണെങ്കില്‍ ഊര്‍ജസ്വലനായ നായകന്‍. ജയം മാത്രമാണ് കോഹ്ലിയുടെ മുന്നിലുള്ളത്. അതിലേക്കാണ് ഓരോ ചുവടും. ഇത്തരമൊരു ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. 

അടുത്തിടെ ഇന്ത്യന്‍ ടീം നേടിയ മികച്ച വിജയങ്ങളേക്കാള്‍ വലിയ നേട്ടങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. ഇനി ഏതാനും വര്‍ഷങ്ങള്‍ കോഹ്ലിയുടെയും ടീമിന്റേതുമായിരിക്കും. ഒറ്റ മനസ്സോടെ കളിക്കുന്നു എന്നാണ് ഈ ടീമിന്റെ വലിയ ഗുണം. ഡ്രസിങ് റൂം മുതല്‍ അതു പ്രകടമാണ്. നേരിട്ട് അനുഭവിക്കുന്നതു കൊണ്ടാണ് ഇതു പറയുന്നതെന്ന് ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

നാലാമത് ബാറ്റിങ്ങിന് ഇറങ്ങുന്നതാണ് തനിക്കിഷ്ടം. അതാണ് തന്റെ പൊസിഷന്‍ എന്നാണ് കരുതുന്നത്. ഫീല്‍ഡില്‍ എവിടെയും നില്‍ക്കാം. ഇപ്പോള്‍ എംഎസ് ധോനിയുടെ ബാക്ക് അപ്പ് കീപ്പര്‍ ആണെന്നേയുളളൂ. അവസരം കിട്ടിയാല്‍ കീപ്പിങ്ങില്‍ കഴിവു തെളിയിക്കാനാവുമെന്ന് കാര്‍ത്തിക് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ