കായികം

രഞ്ജി ട്രോഫി: കേരളം ഗുജറാത്തിനോട് തോറ്റു

സമകാലിക മലയാളം ഡെസ്ക്

നാദിയാഡ്: രഞ്ജി ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് ഗുജറാത്തിനോട് തോല്‍വി. നാല് വിക്കറ്റിനാണ് ഗുജറാത്ത് കേരളത്തെ തോല്‍പ്പിച്ചത്. ജയിക്കാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 105 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ടിനെ തോല്‍പ്പിച്ച ആത്മവിശ്വാസവുമായി എത്തിയ കേരളത്തിന് രണ്ടാം മത്സരത്തിലെ തോല്‍വി കനത്ത തിരിച്ചടിയായി. 30 റണ്‍സ് നേടിയ പ്രിയങ്ക് പഞ്ചലാണ് ടോപ്പ് സ്‌കോറര്‍. 18 റണ്‍സോടെ ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേലും 11 റണ്‍സോടെ ചിരാക് ഗാന്ധിയും പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി അക്ഷയ് ചന്ദ്രനും ജലജ് സക്‌സേനയും രണ്ടു വീതം വിക്കറ്റുകള്‍ നേടി.

105 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് 22/1 എന്ന നിലയിലാണ് അവസാന ദിനം തുടങ്ങിയത്. തുടക്കത്തിലെ പതറിയെങ്കിലും ചെറിയ സ്‌കോര്‍ മാത്രം ജയിക്കാന്‍ ആവശ്യമായത് ഗുജറാത്തിന് ഗുണകരമായി. 81/6 എന്ന നിലയില്‍ ഒത്തുചേര്‍ന്ന പാര്‍ഥിവ്ചിരാഗ് ഗാന്ധി സഖ്യം 26 റണ്‍സ് പിരിയാതെ കൂട്ടിച്ചേര്‍ത്ത് ഗുജറാത്തിന് വിജയം സമ്മാനിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 99 റണ്‍സിന്റെ ലീഡ് വഴങ്ങിയതാണ് കേരളത്തിന് കനത്ത തിരിച്ചടിയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍