കായികം

കോര്‍ട്ടില്‍ നദാലിന് മധുരപതിനാറ്; 2017ല്‍ നദാല്‍, ഫെഡറര്‍ അല്ലാതെ മറ്റൊരു പേരില്ല

സമകാലിക മലയാളം ഡെസ്ക്

കളിക്കൂട്ടുകാരന്‍ എതിരാളിയായതൊന്നും ലോക ഒന്നാം നമ്പര്‍ താരത്തിന് വെല്ലുവിളിയായില്ല. യുഎസ് ഓപ്പണ്‍ ഫൈനല്‍ ജയത്തോടെ റാഫേല്‍ നദാലിന് മധുരപതിനാറ്. തന്റെ മൂന്നാം യുഎസ് ഓപ്പണ്‍ കിരീടവും, പതിനാറാം ഗ്രാന്റ്സ്ലാമുമാണ് ന്യൂയോര്‍ക്കിലെ ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ നദാല്‍ ഉയര്‍ത്തിയത്. 

ഇര്‍മ ഉയര്‍ത്തിയ ഭീകരാന്തരീക്ഷത്തിലായിരുന്നു യുഎസ് ഓപ്പണ്‍ ഫൈനല്‍ എങ്കിലും, നദാല്‍ കളം നിറഞ്ഞ് കളിച്ചതോടെ ഇര്‍മയ്ക്കും ദക്ഷിണാഫ്രിക്കന്‍ എതിരാളിക്കും മറുപടിയുണ്ടായില്ല. രണ്ടര മണിക്കൂര്‍ നീണ്ട മത്സരത്തില്‍ 6-3,6-3,6-4 എന്നീ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാല്‍ ആന്‍ഡേഴ്‌സനെ നിരാശനാക്കി മടക്കിയത്. 

2010ലും, 2013ലുമായിരുന്നു നദാല്‍ ഇതിന് മുന്‍പ് യുഎസ് ഓപ്പണ്‍ കിരീടം ഉയര്‍ത്തിയത്. മൂന്നാം വട്ടവും കിരീടം നേടിയതോടെ, കളിമണ്‍ കോര്‍ട്ടില്‍ മാത്രം ജയം നേടാന്‍ സാധിക്കുന്ന താരമാണ് നദാല്‍ എന്ന വിമര്‍ശകരുടെ വാദത്തിന്റെ മുനയൊടിക്കുക കൂടിയാണ് നദാല്‍. 

19 ഗ്രാന്റ്സ്ലാം നേടി മുന്നില്‍ നില്‍ക്കുന്ന ഫെഡററിന് അുത്തേക്ക ചരിത്രം തന്റെ പേരിലാക്കാന്‍ താന്‍ എത്തുന്നു എന്ന സൂചനകൂടിയാണ് നദാല്‍ യുഎസ് ഓപ്പണ്‍ ഫൈനല്‍ ജയത്തോടെ നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന