കായികം

ഞാന്‍ അതു കുടിക്കാറില്ല, പിന്നെന്തിന് മറ്റുള്ളവരോട് അതു പറയണം; കോടികളുടെ പരസ്യ ഓഫര്‍ തള്ളി കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബഹുരാഷ്ട്ര കമ്പനിയുടെ ശീതളപാനീയ പരസ്യത്തില്‍ അഭിനയിക്കുന്നതിനുള്ള കോടികളുടെ ഓഫര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപറ്റന്‍ വിരാട് കോഹ്‌ലി തള്ളി. താന്‍ ഇത്തരം ശീതള പാനീയങ്ങള്‍ കുടിക്കാത്തയാളാണെന്നും അതുകൊണ്ടുതന്നെ അവയുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നും കോഹ്‌ലി വ്യക്തമാക്കി. 

പരസ്യങ്ങളില്‍ അഭിനയിക്കുന്നത് കായിക താരങ്ങളുടെ മുഖ്യ വരുമാനമാര്‍ഗങ്ങളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുന്നതിനിടെയാണ് വിരാട് കോഹ്‌ലിയുടെ വേറിട്ട സമീപനം. ഓരോ സീസണിലും പല ശീതളപാനീയ കമ്പനികളുടെയും പരസ്യങ്ങളില്‍ ഇന്ത്യന്‍ ടീമിലെ താരങ്ങളില്‍ മിക്കവരും പ്രത്യക്ഷപ്പെടാറുണ്ട്. കോഹ്‌ലിയുടെ പരസ്യനിലപാടോടെ ഇതില്‍ മാറ്റം വരുമോയെന്ന ആകാംക്ഷയിലാണ് കായിക, പരസ്യ മേഖലകള്‍. 

താന്‍ അതു കുടിക്കുന്നില്ലെന്നും അതുകൊണ്ട് അതിന്റെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നുമാണ് കോഹ്‌ലി പറയുന്നത്. മറ്റുള്ളവര്‍ അതു ചെയ്യുന്നതില്‍ കോഹ്‌ലി അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ തനിക്കു ചെയ്യാന്‍ പറ്റാത്തത് ഒന്നും സഹതാരങ്ങളോടു പറയുന്ന പതിവ് കോഹ്ലിക്കില്ലെന്നാണ് ക്രിക്കറ്റ് രംഗത്തുള്ളവര്‍ പറയുന്നത്. അതുകൊണ്ടുതന്നെ സഹതാരങ്ങള്‍ക്കു മുന്നില്‍ ഒരു മാതൃക മുന്നോട്ടുവയ്ക്കുകയാണ് കോഹ്ലിയെന്നാണ് അവരുടെ വിലയിരുത്തല്‍.

ഏതാനും വര്‍ഷം മുമ്പ് ബാഡ്മിന്റണ്‍ താരം പുല്ലേല ഗോപിചന്ദ് സമാനമായ നിലപാടെടുത്തിരുന്നു. ഓള്‍ ഇംഗ്ലണ്ട് കിരീടം നേടിയതിനു പിന്നാലെ വന്‍ ഓഫറുമായാണ് ഒരു സോഫ്റ്റ് ഡ്രിങ്ക് ഭീമന്‍ ഗോപിചന്ദിനെ സമീപിച്ചത്. താന്‍ അതു കുടിക്കാത്തതുകൊണ്ടുതന്നെ പരസ്യത്തില്‍ അഭിനയിക്കാനും ഇല്ലെന്നായിരുന്നു ഗോപിചന്ദിന്റെ നിലപാട്. മറ്റുള്ളവര്‍ പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ കായിക താരങ്ങള്‍ സോഫ്റ്റ് ഡ്രിങ്ക് കുടിക്കുന്നതിനോടു യോജിപ്പില്ലെന്നും ഇപ്പോള്‍ ദേശീയ പരിശീലകന്‍ കൂടിയായ ഗോപിചന്ദ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു