കായികം

എത്ര കൂളാണ് ധോനി? എയര്‍പോര്‍ട്ടിലെ തറയില്‍ കിടക്കുന്ന ഫോട്ടോ കണ്ടിട്ട് പറയണം

സമകാലിക മലയാളം ഡെസ്ക്

ലങ്കയ്‌ക്കെതിരായ ഒരു ഏകദിനത്തിനിടെ കാണികളുടെ കയ്യാങ്കളിയെ തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചപ്പോഴും ധോനി മൈതാനത്ത് കിടന്ന് റിലാക്‌സ് ചെയ്തിരുന്നു. ഇപ്പോഴിതാ ചെന്നൈ എയര്‍പോര്‍ട്ടിലാണ് ബാഗ് തലയിണയാക്കി കിടന്ന് ധോനി അല്‍പം വിശ്രമിക്കുന്നത്. 

ധോനിക്കൊപ്പം നായകന്‍ കോഹ് ലിയും മറ്റ് ടീം അംഗങ്ങളുമുണ്ട്. ഓസീസിന് എതിരായ രണ്ടാം ഏകദിനത്തിനായി കോല്‍ക്കത്തയിലേക്ക് പോകുന്നതിന് വേണ്ടി ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു ഇന്ത്യന്‍ ടീം. 

1-0ന് ലീഡ് നേടിയതിന് ശേഷം ഇങ്ങനെയാണ് നിങ്ങള്‍ റിലാക്‌സ് ചെയ്യുന്നത് എന്ന് പറഞ്ഞ് ബിസിസിഐയാണ് എയര്‍പോര്‍ട്ടിനുള്ളില്‍ ഇന്ത്യന്‍ താരങ്ങളുടെ ഫോട്ടോ ട്വീറ്റ് ചെയ്തത്. 

വെള്ള ടിഷര്‍ട്ടും കറുത്ത പാന്റും ധരിച്ചിരിക്കുന്ന താരങ്ങളുടെ ഫോട്ടോ ഉടനെ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായെങ്കിലും എല്ലാവരുടേയും നോട്ടം ധോനിയിലേക്കായിരുന്നു. എത്ര കൂളാണ് ധോനി എന്ന് ഈ ഫോട്ടോയില്‍ നിന്നുതന്നെ വ്യക്തമാകുന്നതായാണ് സമൂഹമാധ്യമങ്ങളില്‍ കമന്റ് വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി