കായികം

എല്ലാ കളികളിലും കഴിവ് തെളിയിക്കണമെന്നാണോ? വിമര്‍ശകരുടെ വായടപ്പിച്ച് റൊണാള്‍ഡോയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന കളിക്കാരന്റെ കഴിവ് ഇതിനോടകം തന്നെ ലോകം കണ്ടു കഴിഞ്ഞതാണ്. എല്ലാ കളികളിലും കഴിവ് തെളിയിക്കണമെന്നാണോ? ബൊറൂസിയയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തതിന് ശേഷമായിരുന്നു വിമര്‍ശകരോടുള്ള റൊണാള്‍ഡോയുടെ ചോദ്യം.

സസ്‌പെന്‍ഷന് ശേഷം തിരിച്ചെത്തിയ രണ്ട് കളികളില്‍ ടീമിനായി ഗോള്‍ നേടാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിരുന്നില്ല. ഇതോടെയായിരുന്നു വിമര്‍ശകര്‍ തലപൊക്കി തുടങ്ങിയത്. ചൊവ്വാഴ്ചത്തെ ജയത്തോടെ മൈതാനത്തിനകത്തും, പുറത്ത് ചുട്ട മറുപടിയിലൂടെയും റൊണാള്‍ഡോ വിമര്‍ശകരുടെ വായടപ്പിക്കുന്നു.

ഞാന്‍ ആരാണെന്ന് എല്ലാ കളികളിലും തെളിയിക്കണം എന്ന അവസ്ഥയാണ് ഇപ്പോള്‍. ഓരോരുത്തരും എന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. എന്നാല്‍ എന്റെ കളികളും റെക്കോര്‍ഡുകളുമാണ് അവര്‍ക്കുള്ള മറുപടി. തികഞ്ഞ പ്രൊഫഷണല്‍ ഫുട്‌ബോളറാണ് ഞാന്‍ എന്നും റൊണാള്‍ഡോ പറയുന്നു. 

ജെറെക് ബേലായിരുന്നു റയലിനായി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ റോണാള്‍ഡോ രണ്ട് ഗോളുകള്‍ അടിച്ച് ടീമിനെ വിജയവഴിയിലെത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ