കായികം

അവന്‍ അതിജീവിക്കും, സ്മിത്തിന്റെ  ക്രിക്കറ്റ് കിറ്റ് ഗ്യാരേജില്‍ തള്ളി പിതാവ്‌

സമകാലിക മലയാളം ഡെസ്ക്

പന്തില്‍ കൃത്രിമം നടത്തിയ കുറ്റത്തിന് ഒരു വര്‍ഷത്തെ വിലക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചുമത്തിയതിന് പിന്നാലെ വികാരാധീതനായിട്ടായിരുന്നു സ്മിത്ത് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. സ്വയം നിയന്ത്രിക്കാനാവാതെ സ്മിത്ത് പാടുപെടുമ്പോള്‍ തൊട്ടടുത്തേക്ക് പിതാവ് പീറ്ററെത്തിയിരുന്നു. 

അവര്‍ ചെയ്ത തെറ്റിനുള്ള ശിക്ഷ അവര്‍ക്ക് ലഭിച്ചു കഴിഞ്ഞു,  ഇനി അവരേയും കുടുംബത്തേയും വെറുതെ വിടണമെന്ന് ക്രിക്കറ്റ് ലോകത്ത് നിന്നും ആവശ്യം ഉയരുന്നുണ്ടെങ്കിലും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും,  ജനതയും അടുത്തെങ്ങും അതിന് തയ്യാറായേക്കുമെന്ന് തോന്നുന്നില്ല. അതിനിടയില്‍ സ്മിത്തിന്റെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കിറ്റ് ഗ്യാരേജില്‍ കൊണ്ടുവന്ന് തള്ളുന്ന പിതാവ് പീറ്ററിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പടരുന്നത്. 

അവന്‍ അതിജീവിക്കും എന്ന് ക്യാമറയ്ക്ക് നേരെ നോക്കി പറഞ്ഞായിരുന്നു മകന്റെ ക്രിക്കറ്റ് കിറ്റ് ഗ്യാരേജിലേക്ക് കൊണ്ടിട്ട് പീറ്റര്‍ പോയത്. വാര്‍ണര്‍ക്കും ബെന്‍ക്രോഫ്റ്റിനും ഒപ്പം ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട  സ്മിത്ത് നായകനെന്ന നിലയില്‍ സംഭവിച്ച തന്റെ പരാജയത്തിന് ഓസിസ് ജനതയോട് ക്ഷമ ചോദിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി