കായികം

അക്രമം പാതി വഴിയില്‍ ഉപേക്ഷിച്ചാല്‍ എന്താകും? അവര്‍ നിങ്ങളെ കൊന്നെടുക്കുമെന്ന് റോമയ്ക്ക് മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ആക്രമിക്കുകയും, പാതി വഴിയില്‍ അത് അവസാനിപ്പിക്കുകയും ചെയ്താല്‍ എന്തായിരിക്കും അവസ്ഥ? അവര്‍ നിങ്ങളെ കൊന്നെടുക്കുമെന്നാണ് ബാഴ്‌സയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് റോമയ്ക്ക് ഇറ്റാലിയന്‍ മുന്‍ മധ്യനിരക്കാരന്‍ അലെസിയോ തെച്ചിനവാര്‍ഡി നല്‍കുന്ന മുന്നറിയിപ്പ്. 

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സയ്‌ക്കെതിരെ കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ എന്താണോ കളിക്കാന്‍ ഉദ്ദേശിക്കുന്നത് അത് പൂര്‍ണമായും കളിക്കളത്തില്‍ നടപ്പിലാക്കുക. നിലവില്‍ റോമയ്ക്ക് ചാമ്പ്യന്‍സ് ലീഗിലെ അവസാന നാലിലെത്താന്‍ ഒരു സാധ്യതയും ഇല്ല. 20 വര്‍ഷത്തെ ഏറ്റവും മികച്ച ടീമാണ് ബാഴ്‌സ ഇപ്പോഴെന്നും യുവന്റ്്‌സ് മുന്‍ താരം പറയുന്നു. 

1995-96ല്‍ യുവന്റ്‌സിന് വേണ്ടി അലെസിയോ ഇറങ്ങിയ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റ്‌സ് കിരീടം ചൂടിയിരുന്നു. ലാലീഗയില്‍ ഈ സീസണില്‍ തോല്‍വി അറിയാതെ മുന്നേറുന്ന ബാഴ്‌സയെ തോല്‍പ്പിക്കുക എന്നത് അസാധ്യമായ ഒന്നാണ്. അത്ഭുതകരമായ കളിയാണ് മെസി കളിക്കുന്നത്. മെസിയെ മാത്രം നിയന്ത്രിച്ചു നിര്‍ത്തുക എന്നത് പോലും റോമയ്ക്ക് അസാധ്യമാകും. 

മെസിയെ നിയന്ത്രിക്കുക, മെസി ഒഴികെയുള്ള ബാഴ്‌സയെ നിയന്ത്രിക്കുക  എന്നിങ്ങനെ രണ്ടു രീതിയില്‍ റോമയ്ക്ക് തന്ത്രങ്ങള്‍ വേണം. നിങ്ങള്‍ അവരെ  ആക്രമിക്കുകയും, പാതി വഴിയില്‍ അത് അവസാനിപ്പിക്കുകയും ചെയ്താല്‍ അവര്‍ നിങ്ങളെ കൊന്നെടുക്കും എന്ന് അലെസിയോ പറയുന്നു.

മെസിയെ പിടിച്ചുകെട്ടുക എന്നൊന്ന് സാധ്യമല്ലെന്ന് റോമ പ്രതിരോധ നിരക്കാരന്‍ കൊസ്താസ് മനോലാസും പറഞ്ഞു കഴിഞ്ഞു. മെസിയെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കില്ലെന്ന് ഗാര്‍ഡിയോള പറഞ്ഞത് ശരിയാണ്. മെസിയെ എങ്ങിനെ എങ്കിലും തടഞ്ഞു നിര്‍ത്തി കഴിഞ്ഞാല്‍ പിന്നെ പത്തെണ്ണത്തെ പിന്നേയും നേരിടണം എന്ന അവസ്ഥയാണ്. മെസി ഇല്ലാതെയും വലിയൊരു കടമ്പ തന്നെയാണ് ബാഴ്‌സയെന്നാണ് റോമയുടെ പ്രതിരോധ നിരക്കാരന്‍ സമ്മതിക്കുന്നത്.

2015 നവംബറിലായിരുന്നു ചാമ്പ്യന്‍സ് ലീഗില്‍ ഇതിന് മുന്‍പ് റോമ ബാഴ്‌സയ്ക്ക് മുന്നില്‍ അകപ്പെട്ടത്. അന്ന് ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ  ജയം. അത്രയും ഗോളുകള്‍ വഴങ്ങുക എന്നത് ആവര്‍ത്തിക്കാതിരിക്കാനാണ് ഞങ്ങളുടെ ശ്രമം. ബാഴ്‌സയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഞങ്ങളുടെ ശക്തി ഞങ്ങള്‍ അറിയുന്നുമുണ്ടെന്നും മനോലാസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍