കായികം

കോഹ് ലി രണ്ടും കല്‍പ്പിച്ചാണ്, കപ്പുയര്‍ത്താനും ഡാന്‍സ് കളിക്കാനും

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ടീമിനെ തുടര്‍ ജയങ്ങളിലേക്ക് നയിക്കുന്നുണ്ട്. പക്ഷേ ഐപിഎല്‍ സീസണ്‍ പതിനൊന്നില്‍ എത്തി നില്‍ക്കുമ്പോഴും കിരീടം എന്നൊന്ന് നേടാന്‍ ഇതുവരെ കോഹ് ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സിന് സാധിച്ചിട്ടില്ല. ഈ സീസണില്‍ കിരീടം നേടണം എന്നത് ആരാധകരേക്കാള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് താനാണെന്ന് കോഹ് ലി തന്നെ പറഞ്ഞു കഴിഞ്ഞു. 

ഐപിഎല്ലിന് ആരവം ഉയരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോഹ് ലിയുടെ കിടിലന്‍ നൃത്തച്ചുവടുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. കോഹ് ലി തനിച്ചല്ല, മക്കല്ലവും, ചഹലും ഒപ്പമുണ്ട്. നടുക്ക് നില്‍ക്കുന്ന കോഹ് ലി തകര്‍ത്തു കളിക്കുന്നുണ്ടെങ്കിലും  ചഹലിനും, മക്കലത്തിലും നാണം കൊണ്ട് ചിരി  നിര്‍ത്താന്‍ വയ്യ. 

പത്ത് സീസണുകളില്‍ മൂന്ന് തവണ ബാംഗ്ലൂരിന് ഫൈനലിലെത്താന്‍ സാധിച്ചെങ്കിലും കിരീടം അകന്നകന്ന് പോവുകയായിരുന്നു.  എന്നാല്‍ കരിയറിലെ ഏറ്റവും മികച്ച നാളുകളിലൂടെ കടന്നു പോകുന്ന കോഹ്  ലി മുന്നില്‍ നിന്നും നയിച്ചാല്‍ ഇത്തവണ ബാംഗ്ലൂര്‍ കപ്പടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍