കായികം

ഹോക്കിയില്‍ ഇന്ത്യയ്ക്ക് പൂട്ടിട്ട് പാക്കിസ്ഥാന്‍;  തിരിച്ചു വന്നത് രണ്ട് ഗോളുകള്‍ക്ക പിന്നില്‍ നിന്നതിന് ശേഷം

സമകാലിക മലയാളം ഡെസ്ക്

കളി തുടങ്ങി 13ാം മിനിറ്റില്‍ തന്നെ ഇന്ത്യ ഗോള്‍ വല ചലിപ്പിച്ചു. ഹര്‍മന്‍പ്രീത് സിങ്ങിലൂടെ 19ാം മിനിറ്റില്‍ വീണ്ടും. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഗ്രൂപ്പ് ഘട്ട ഹോക്കി മത്സരത്തിന്റെ തുടക്കം തന്നെ ആവേശം നിറച്ചായിരുന്നു കടന്നു പോയത്. 

രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന പാക്കിസ്ഥാന്‍ പക്ഷേ രണ്ട് തവണ തിരിച്ചടിച്ച് മത്സരം സമനിലയിലാക്കി. മധ്യനിരയില്‍ ഇന്ത്യന്‍ മുന്നേറ്റങ്ങളുടെ മുന ഒടിഞ്ഞതിന്റെ ആനുകൂല്യം മുതലെടുത്തായിരുന്നു ചിരവൈരികളുടെ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ സമനില പിടിച്ചത്. 

38ാം മിനിറ്റില്‍ ഇര്‍ഫാന്‍ ജൂനിയര്‍ വല കുലുക്കിയപ്പോള്‍ 59ാം മിനിറ്റിലായിരുന്നു പാക്കിസ്ഥാന്റെ സമനില പിടിച്ച ഗോള്‍. രണ്ട് ഗോളുകള്‍ അടിച്ചതിന് ശേഷം മുന്നിലേക്കെത്തിയ അവസരങ്ങള്‍ മുതലാക്കാതിരുന്ന ഇന്ത്യയെ ശിക്ഷിച്ചായിരുന്നു പാക്കിസ്ഥാന്റെ കളി. അടുപ്പിച്ചടുപ്പിച്ച് രണ്ട് പെനാല്‍റ്റി കോര്‍ണറുകളായിരുന്നു പാക്കിസ്ഥാന് ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു