കായികം

ഐപിഎല്‍ കേരളത്തിലേക്ക്; ചെന്നൈയുടെ  ഹോം മത്സരങ്ങള്‍ ഗ്രീന്‍ഫീല്‍ഡില്‍ നടത്താമെന്ന് കെസിഎ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാവേരി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയുടെ ഐപിഎല്‍ ഹോം മത്സരങ്ങള്‍ കേരളത്തിലേക്ക് മാറ്റിയേക്കും. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ചര്‍ച്ച നടത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റും കെസിഎയുമായി കൂടിയാലോചനകള്‍ നടത്തി.

തിരുവനന്തപുരത്ത് ഐപിഎല്‍ മത്സരം നടത്താമെന്നാണ് ബിസിസിഐയെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്. കാവേരി പ്രക്ഷോഭം നടക്കുന്ന പശ്ചാത്തലത്തില്‍ ഐപിഎല്‍ ആഘോഷം വേണ്ടന്ന് വയ്ക്കാന്‍ തയ്യാറാകണമെന്ന ആവശ്യം ചെന്നൈയില്‍ ശക്തമായി  ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മത്സരങ്ങള്‍ കേരളത്തില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ കെസിഎയോട് അഭിപ്രായം തേടിയിരിക്കുന്നത്.

പത്താം തിയതി കല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈയിലാണ് ചെന്നൈയുടെ അടുത്ത മത്സരം. എന്നാല്‍ അത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ കേരളത്തില്‍ മത്സരത്തിനായി സ്റ്റേഡിയം സജ്ജീകരിക്കാന്‍ പരിമിതികളുണ്ട്. അതിനാല്‍ പത്താം തിയതിയിലെ മത്സരത്തിന് ശേഷം ബാക്കി മത്സരങ്ങള്‍ക്ക് കേരളം വേദിയായേക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്.   

രണ്ട് വര്‍ഷത്തിന് ശേഷം ചെന്നൈ ടീം തിരിച്ചെത്തുമ്പോള്‍ ഹോം ഗ്രൗണ്ടില്‍ തന്നെ മത്സരങ്ങള്‍ നടത്തുക എന്നതിലേക്കാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റിന്റെ ശ്രമം എങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പ് ശക്തമായി ഉയരുന്നതാണ് തലവേദനയാകുന്നത്. ചെന്നൈയില്‍ തന്നെ മത്സരങ്ങള്‍ നടത്തിയാല്‍ കളിക്കാരുടേയും കാണികളുടേയും സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ല എന്ന നിലയിലേക്കാണ് പ്രശ്‌നങ്ങളുടെ പോക്ക്. 

ഈ സാഹചര്യത്തില്‍ ബംഗളൂരുവിനെതിരായ ചെന്നൈയുടെ മത്സരം മാത്രം ചെന്നൈയ്ക്ക് പുറത്ത് മറ്റൊരു വേദിയില്‍ നടത്തുക എന്ന സാധ്യതയും ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിഗണിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത