കായികം

കോമണ്‍വെല്‍ത്ത് ഗെയിംസ് : പൂനം യാദവിലൂടെ ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണം 

സമകാലിക മലയാളം ഡെസ്ക്

ഗോള്‍ഡ് കോസ്റ്റ് ( ഓസ്‌ട്രേലിയ ) : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണം. ഭാരോദ്വഹനത്തില്‍ പൂനം യാദവാണ് സ്വര്‍ണം നേടിയത്. വനിതകളുടെ 69 കിലോ വിഭാഗത്തിലാണ് പൂനം മല്‍സരിച്ചത്. 

അത്സമയം ഗെയിംസില്‍ പുരുഷന്മാരുടെ 20 കിലോമീറ്രര്‍ നടത്തത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ. ഇന്ത്യന്‍ താരം മനീഷ് സിംഗ് ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മലയാളി താരം കെടി ഇര്‍ഫാനാകാട്ടെ 13 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

ഓസ്‌ട്രേലിയയുടെ ഡാന്‍ ബേഡ്‌സ്മിത്താണ് സ്വര്‍ണം നേടിയത്. ഇംഗ്ലണ്ടിന്റെ ടോം ബോസ് വര്‍ത്ത് വെള്ളിയും കെനിയയുടെ സാമുവേല്‍ ഇരെരി ഗാതിംബ വെങ്കലവും നേടി. 

ഇന്നലെ പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍ 77 കിലോ വിഭാഗത്തില്‍ സതീഷ് കുമാര്‍ ശിവലിംഗവും 85 കിലോ വിഭാഗത്തില്‍ രാഗാല വെങ്കട്ട് രാഹുലും ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയിരുന്നു. പൂനം കൂടി മെഡല്‍ കരസ്ഥമാക്കിയതോടെ ഇന്ത്യയുടെ മെഡല്‍നേട്ടം ഏഴായി ഉയര്‍ന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു